വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി കമിതാക്കൾ അറസ്റ്റിൽ

കൊരട്ടി: കൊരട്ടിയിൽ വാഹന പരിശോധനക്കിടെ എം.ഡി.എം.എയുമായി കമിതാക്കൾ അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി മേലെപുരക്കൽ വീട്ടിൽ പവിത്ര (25), തൃശൂർ കൂർക്കഞ്ചേരി കുറ്റിപറമ്പിൽ വീട്ടിൽ അജ്മൽ (23) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി പത്തു മണിയോടെ കൊരട്ടി പൊലീസ് ചിറങ്ങരയിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് എറണാകുളത്തേക്ക് വിൽപനക്കായി കൊണ്ടുപോകുകയായിരുന്ന രണ്ടു ഗ്രാം എം.ഡി.എം.എയുമായി കമിതാക്കളായ ഇരുവരും പിടിയിലായത്. പരിശോധനക്കിടെ അജ്മലിന്റെ ജീൻസിന്റെ പോക്കറ്റിൽ നിന്നും പവിത്രയുടെ ബാഗിൽ നിന്നുമാണ് എം.ഡി.എം.എ കണ്ടെത്തിയത്.

തൃശൂർ കണിമംഗലത് ഫ്രീലാൻസ് ബ്യൂട്ടീഷനായി ജോലി ചെയ്യുന്ന പവിത്ര കഴിഞ്ഞ വർഷം തൃശൂർ ഈസ്റ്റ്‌ സ്റ്റേഷനിൽ പോക്സോ കേസിൽ പ്രതിയാണ്. കൊരട്ടി എസ്.എച്ച്.ഒ ബി.കെ. അരുണിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്. എസ്.ഐമാരായ സി.എസ്. സൂരജ്, സജി വർഗീസ്, ജൂനിയർ എസ്.ഐ സി.എൻ. എബിൻ, എസ്.സി.പി.ഒ രഞ്ജിത്, സി.പി.ഒ അശ്വതി, ഡി.എ.എൻ.എസ്.എ.എഫ് വിഭാഗം എസ്.ഐ സ്റ്റീഫൻ, എ.എസ്.ഐ ജയകൃഷ്ണൻ മാനുവൽ, മിഥുൻ കൃഷ്ണ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    
News Summary - Two arrested with MDMA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.