അജ്മൽ, അഭിജിത്

സഹോദരി മറന്നുവെച്ച മൊബൈൽ ഫോണുമായുള്ള യാത്ര അന്ത്യയാത്രയായി; അജ്മലിനും അഭിജിത്തിനും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

മട്ടാഞ്ചേരി: ഞായറാഴ്ച വിവാഹിതയായ സഹോദരി ഭർതൃവീട്ടിലേക്ക് പോകുമ്പോൾ എടുക്കാൻ മറന്ന മൊബൈൽ ഫോണുമായി യാത്ര തിരിച്ചതായിരുന്നു അജ്മലും സുഹൃത്ത് അഭിജിത്തും. എന്നാൽ, ആ യാത്ര ഇരുവരുടെയും അന്ത്യയാത്രയാകാനായിരുന്നു വിധി.

ഇരുവരും സഞ്ചരിച്ച ബൈക്കും കാറുമായി കൂട്ടിയിടിച്ചാണ് ദാരുണാന്ത്യം സംഭവിച്ചത്. കോതമംഗലം തങ്കളം കരിമല പുത്തൻപുരക്കൽ ഹംസയുടെ മകൻ അജ്മൽ (18), തങ്കളം ഗ്രീൻവാലി സ്കൂളിനുസമീപം കുന്നത്ത്പറമ്പിൽ ഷൈജന്‍റെ മകൻ അഭിജിത് (18) എന്നിവരാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി പത്തരയോടെ തോപ്പുംപടി ബി.ഒ.ടി പാലത്തിന് കിഴക്കുവശം കൊങ്കൺ ടാങ്കിനടുത്ത കലുങ്കിന് സമീപത്തുവെച്ചാണ് അപകടം. അജ്മൽ തൽക്ഷണം മരിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് അഭിജിത് മരണപ്പെട്ടത്.

അജ്മലിന്‍റെ സഹോദരി ബിസ്മിയുടെ വിവാഹം ഞായറാഴ്ചയായിരുന്നു. മട്ടാഞ്ചേരിയിലാണ് വരന്റെ വീട്. സഹോദരി മറന്നുവെച്ച മൊബൈൽ ഫോൺ മട്ടാഞ്ചേരിയിലെ വീട്ടിലെത്തിച്ച് നൽകി മടങ്ങുംവഴിയാണ് അപകടമുണ്ടായത്.

സുബൈദയാണ് മരിച്ച അജ്മലിന്‍റെ മാതാവ്. ആസിഫ്, അൻസി, അജ്മി, ബിസ്മി എന്നിവർ സഹോദരങ്ങളാണ്. ബിജിയാണ് മരിച്ച അഭിജിത്തിന്‍റെ മാതാവ്. അഭിനവ് സഹോദരനാണ്. ഹാർബർ പൊലീസ് കേസെടുത്തു.

Tags:    
News Summary - Two Friends Killed In Road Accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.