വയനാട്ടിൽ രണ്ട് മാവോവാദികൾ പിടിയിലായതായി സൂചന

കൽപറ്റ: വയനാട്ടില്‍ രണ്ട് മാവോവാദികള്‍ എൻ.ഐ.എ പിടിയിലായതായി സൂചന. മുതിര്‍ന്ന നേതാക്കളിലൊരാളായ പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവുമായ കര്‍ണാടക സ്വദേശി ഡി.ജി. കൃഷ്ണമൂര്‍ത്തി, കര്‍ണാടക സ്വദേശിനിയായ സാവിത്രി എന്നിവരെ സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് കസ്റ്റഡിയിലെടുത്തെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ ഒക്‌ടോബര്‍ 26ന് കബനീദളത്തിലെ ഡെപ്യൂട്ടി കമാന്‍ഡൻറ് പുല്‍പള്ളി സ്വദേശി ലിജേഷ് എന്ന രാമു വയനായ് ജില്ല പൊലീസ് മേധാവിക്കു മുമ്പാകെ കീഴടങ്ങിയിരുന്നു. ശനിയാഴ്ച കണ്ണൂരില്‍ നിന്നു പൊലീസ് പിടികൂടി എന്‍.ഐ.എക്ക് കൈമാറിയ മാവോവാദി തമിഴ്‌നാട് വെല്ലൂര്‍ സ്വദേശി രാഘവേന്ദ്രയെ ചോദ്യം ചെയ്തു വരുന്നതിനിടെയാണ് സംഘത്തിലെ രണ്ട് പ്രധാനികള്‍ കൂടി പിടിയിലായതായുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

അതേസമയം, എന്‍.ഐ.എ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. തമിഴ്‌നാട് ക്യൂബ്രാഞ്ച് ഇരുവരും പിടിയിലായതായി സ്ഥിരീകരിക്കുന്നുണ്ട്. സ്‌പെഷല്‍ ബ്രാഞ്ച് രണ്ടുപേര്‍ പിടിയിലായെന്ന് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താൻ തയാറായിട്ടില്ല. 

Tags:    
News Summary - Two maosits are arrested in Wayanad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.