കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ട് എയ്റോ ബ്രിഡ്ജ് കൂടി സ്ഥാപിക്കുന ്നു. യാത്രക്കാർക്ക് വിമാനത്തിൽ നിന്ന് മഴയും വെയിലും മഞ്ഞുമേൽക്കാതെ നേരിട്ട് ടെർമി നലിലേക്ക് കടക്കാനായാണിത്. ഇതോെട കരിപ്പൂരിൽ എയ്റോബ്രിഡ്ജുകളുടെ എണ്ണം എട്ടായി വർധിക്കുമെന്ന് വിമാനത്താവള ഡയറക്ടർ കെ. ശ്രീനിവാസറാവു പറഞ്ഞു.
പുതിയ ആഗമന ടെർമിനലിെൻറ നിർമാണത്തോടനുബന്ധിച്ച് പുതുതായി മൂന്ന് എയ്റോബ്രിഡ്ജുകൾ നിർമിക്കാൻ അനുമതി ലഭിച്ചിരുന്നു. ഇവയിൽ രണ്ടെണ്ണം നേരത്തെ നിർമാണം പൂർത്തിയാക്കി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ബാക്കിയുള്ള ഒന്ന് ഈ മാസം അവസാനത്തോടെ പ്രവർത്തനമാരംഭിക്കുമെന്നും ഡയറക്ടർ അറിയിച്ചു.
ഏപ്രണിൽ പാർക്കിങ് ബേ ഏഴിലും 13ലുമാണ് പുതിയ ബ്രിഡ്ജുകൾ നിർമിക്കുന്നത്. അടുത്ത വർഷത്തോടെ പ്രവൃത്തി പൂർത്തിയാക്കാനാണ് ശ്രമം. നിർമാണം പൂർത്തിയാകുന്നതോടെ കോഡ് സി വിഭാഗത്തിലുള്ള 13 വിമാനങ്ങൾ ഒരേസമയം നിർത്തിയിടാൻ സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.