കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിലെ എയർഇന്ത്യ എക്സ്പ്രസ് വിമാനദുരന്തം അന്വേഷിക്കാൻ നിയോഗിച്ച സംഘത്തിെൻറ കാലാവധി രണ്ട് മാസം കൂടി വ്യോമയാന മന്ത്രാലയം നീട്ടി. കോവിഡ് പശ്ചാത്തലത്തിൽ വിമാനത്തിെൻറ വിവിധ ഭാഗങ്ങളുടെ പരിശോധന റിപ്പോർട്ട് ലഭിക്കാൻ കാലതാമസമുണ്ട്.
ഇതിനാൽ അന്തിമ റിപ്പോർട്ട് തയാറാക്കാൻ രണ്ട് മാസം കൂടി അനുവദിച്ചതായാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഇതോടെ, റിപ്പോർട്ട് വരാൻ വൈകുമെന്ന് വ്യക്തമായി.
അന്വേഷണം പൂർത്തിയാക്കാൻ അനുവദിച്ച സമയപരിധി 13ന് അവസാനിച്ചിരുന്നു. അപകടം നടന്ന് അഞ്ച് മാസം പിന്നിട്ടിട്ടും പ്രാഥമിക റിപ്പോർട്ട് പോലും പുറത്തുവിടാൻ അധികൃതർ തയാറായിട്ടില്ല. കഴിഞ്ഞ വർഷം ആഗസ്റ്റ് ഏഴിനാണ് കരിപ്പൂരിൽ ദുബൈയിൽ നിന്നെത്തിയ ബി 737-800 വിമാനം ലാൻഡിങ്ങിനിെട നിയന്ത്രണം നഷ്ടമായി റൺവേക്ക് പുറത്തേക്ക് പതിച്ചത്.
അേന്വഷണ സംഘാംഗം കരിപ്പൂരിൽ
കരിപ്പൂർ: അപകടം അന്വേഷിക്കാൻ നിയോഗിച്ച സംഘാംഗം കോഴിക്കോട് വിമാനത്താവളത്തിലെത്തി. എയർക്രാഫ്റ്റ് ആക്സിഡൻറ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അഞ്ചംഗ സംഘത്തെയാണ് അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. സംഘത്തിലെ സീനിയർ എയർക്രാഫ്റ്റ് മെയിൻറനൻസ് എൻജിനീയർ മുകുൾ ഭരദ്വാജാണ് എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.