മുല്ലപ്പെരിയാറിലെ രണ്ട് ഷട്ടർ കൂടി തുറന്നു; ഒഴുക്കിവിടുന്നത് 2099.95 ഘനയടി വെള്ളം

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ രണ്ട് ഷട്ടർ കൂടി ഉയർത്തി. വൈകിട്ട് 5.00 മുതൽ V1, V5 സ്പിൽവേ ഷട്ടറുകളാണ് 30 സെന്‍റീമീറ്റർ വീതം ഉയർത്തിയത്. രണ്ട് ഷട്ടറുകൾ വഴി 2099.95 ക്യുസെക്സ് ജലം പുറത്തു വിടുമെന്നാണ് തമിഴ്നാട് സർക്കാർ അറിയിച്ചിട്ടുള്ളത്. നിലവിൽ മൂന്ന് ഷട്ടറുകൾ (V2, V3, V4) ഉയർത്തിയിട്ടുണ്ട്.

വൈകിട്ട് ആറു മണിക്ക് രേഖപ്പെടുത്തിയത് പ്രകാരം 141.95 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ 2100 ഘനയടി ജലമാണ് പെരിയാറിലേക്ക് ഒഴുക്കുന്നത്. ടണൽ വഴി സെക്കൻഡിൽ 1867 ഘനയടി ജലമാണ് വൈഗ ഡാമിലേക്ക് തമിഴ്നാട് കൊണ്ടു പോകുന്നത്. സെക്കൻഡിൽ 3633.50 ഘനയടിയാണ് അണക്കെട്ടിലേക്കുള്ള നീരൊഴുക്ക്.

പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

കേ​ര​ള​ത്തി​ന്‍റെ എതിർപ്പ് ത​ള്ളിയ ത​മി​ഴ്​​നാ​ട്​ തി​ങ്ക​ളാ​ഴ്​​ച രാ​ത്രി​ വ​ൻ​തോ​തി​ൽ ജ​ലം മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ​നി​ന്ന്​ തു​റ​ന്നു​വി​ട്ടിരുന്നു. സെ​ക്ക​ൻ​ഡി​ൽ 12,654 ഘ​ന അ​ടി ജ​ല​മാ​ണ്​ രാ​ത്രി ഒ​മ്പ​തോ​ടെ തു​റ​ന്നു​വി​ട്ട​ത്. ഇ​തോ​ടെ വ​ള്ള​ക്ക​ട​വി​ലെ മി​ക്ക​വീ​ട്ടി​ലും വെ​ള്ളം ക​യ​റി. പ്ര​ദേ​ശ​ത്ത് പ്ര​ള​യ സ​മാ​ന​സ്ഥി​തി​യാ​ണ് റിപ്പോർട്ട് ചെയ്തത്.

Tags:    
News Summary - Two more shutters will be opened in Mullaperiyar Dam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.