വാറ്റ് നടത്താൻ വീട് വിട്ടുകൊടുക്കാത്തതിന് മർദനം; പ്രതികൾ അറസ്​റ്റിൽ

ആയൂർ: വാറ്റ് നടത്താൻ വീട് വിട്ട് നൽകണമെന്നാവശ്യപ്പെട്ട് വീട്ടുടമസ്ഥന് മർദനം. രണ്ട് പേരെ ചടയമംഗലം പൊലീസ് അറസ്​റ്റ് ചെയ്തു. ആയൂർ, പുതുപ്പടപ്പ്, താഴത്തുവിള പുത്തൻവീട്ടിൽ ജോയി (60)യെയാണ് ആക്രമിച്ചത്. പുതുപ്പടപ്പ് മഞ്ഞാടിവിളാകത്ത് വീട്ടിൽ ബോബൻ (37), അജു (32) എന്നിവരെയാണ് എസ്.ഐ ശരലാലി​െൻറ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്.

കൂലിവേലക്കാരനായ ജോയി വീട്ടിൽ ഒറ്റക്കായിരുന്നു താമസം. ചൊവ്വാഴ്ച ജോലിക്ക് പോയ സമയത്ത് ജോയിയുടെ വീട്ടിൽ പൂട്ട് തകർത്ത് അകത്തുകടന്ന സംഘം വീട്ട് സാമഗ്രികളും സാധനങ്ങളും വസ്ത്രങ്ങളും നശിപ്പിക്കുകയും പുറത്ത് വാരി എറിയുകയും വീട്ടിൽ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയും ചെയ്തിരുന്നു. പണി കഴിഞ്ഞ് വന്ന ജോയി പുതുപ്പടപ്പ് ജങ്ഷനിൽ വച്ച് അതിക്രമം ചോദ്യംചെയ്തു. ഇതേതുടർന്ന് സംഘം ജോയിയെ മർദിക്കുകയായിരുന്നു

Tags:    
News Summary - Two people arrested in arrack sale-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.