തിരുവനന്തപുരം: കേരളത്തില്‍നിന്ന് രണ്ടു പേര്‍ക്ക് ഐ.എ.എസ്. തിരുവനന്തപുരം സ്വദേശികളായ ബിനു ഫ്രാന്‍സിസിനും കെ. ഹരികുമാറിനുമാണ് 2022 ബാച്ചില്‍നിന്ന് ഐ.എ.എസ് ലഭിച്ചത്. തദ്ദേശ സ്ഥാപന വകുപ്പിലെ ഉദ്യോഗസ്ഥരായ ബിനു ഫ്രാന്‍സിസും ഹരികുമാറും 1995- 98 ബാച്ചില്‍ ഗവ. ലോ കോളജില്‍ എൽഎൽ.ബിക്ക് ഒരുമിച്ചുപഠിച്ചവരാണ്.
കാട്ടാക്കട കട്ടയ്ക്കോട് സ്വദേശിയായ ബിനു ഫ്രാന്‍സിസ് തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറിയാണ്. കെ.എസ്.ഇ.ബി ലീഗല്‍ അസിസ്റ്റന്റായി സര്‍വിസില്‍ പ്രവേശിച്ചു. പിന്നീട് നഗരകാര്യ വകുപ്പില്‍ ഉദ്യോഗസ്ഥനായി. നഗരകാര്യ വകുപ്പില്‍ റീജനല്‍ ഡയറക്ടര്‍, ജോയന്റ് ഡയറക്ടര്‍. ലൈഫ് മിഷന്‍ സി.ഇ.ഒ, കുടുംബശ്രീ പ്രോജക്ട് ഓഫിസര്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു. തിരുവനന്തപുരം കോര്‍പറേഷന്‍ സെക്രട്ടറിയാകുന്നതിനു മുമ്പ് കോഴിക്കോട് കോര്‍പറേഷന്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: രഞ്ജിനി ഫ്രാന്‍സിസ് (കെ.എസ്.ഇ.ബി സൂപ്രണ്ട്). മക്കള്‍: ഐശ്വര്യ, അഭിഷേക്.
തദ്ദേശ വകുപ്പ് ഡയറക്ടറേറ്റില്‍ ജോയന്റ് ഡയറക്ടറായ കെ. ഹരികുമാര്‍ ചെമ്പഴന്തി സ്വദേശിയാണ്. പൊലീസ് വകുപ്പിലെ ജോലി ഉപേക്ഷിച്ച് തദ്ദേശ വകുപ്പിലെത്തി. വിവിധ തദ്ദേശ സ്ഥാപനങ്ങളില്‍ സെക്രട്ടറിയായിരുന്നു. ഭാര്യ: രഞ്ജിത (അധ്യാപിക). മക്കള്‍: അഞ്ജന്‍ ഹരി, ആദ്യാഹരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.