ഗാന്ധിനഗർ: കടന്നൽകുത്തേറ്റ് രണ്ട് വളർത്തുനായ്ക്കൾ ചത്തു. കോട്ടയം മെഡിക്കൽ കോളജിന് സമീപം പുത്തൻപുരക്കൽ മോഹൻദാസിെൻറ രണ്ട് വളർത്തുനായകളാണ് ചത്തത്. കടന്നലിെൻറ കുത്തേറ്റ് ഗുരതര പരിക്കേറ്റ മോഹൻദാസിെൻറ അയൽവാസിയും കോട്ടയം കെ.എസ്.ആർ.ടി.സി ജീവനക്കാരനുമായ ഗാന്ധിനഗർ കാക്കശേരി സജിയെ (52) മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. സജിയുടെ സഹോദരന് പോത്ത് വളർത്തലുണ്ട്. പോത്ത് അമിതമായി ബഹളമുണ്ടാക്കുന്നത് സജിയുടെ ശ്രദ്ധയിൽപ്പെട്ടു. എന്താണെന്ന് അറിയാൻ ഇവയുടെ സമീപമെത്തിയപ്പോൾ കടന്നൽ കുത്തുകയാണെന്ന് മനസ്സിലായി. പിന്നോട്ടുമാറാൻ ശ്രമിക്കുന്നതിനിടയിൽ സജിയുടെ മുഖത്തും ശരീരമാകെയും കടന്നൽ കുത്തി.
ബഹളംകേട്ട് ഓടിയെത്തിയ ബന്ധുക്കൾ ഉടൻ മെഡിക്കൽ കോളജിലെത്തിച്ചു. മുഖത്തും ശരീരത്തിെൻറ വിവിധ ഭാഗങ്ങളിലുമായി 69 മുള്ളുകളുണ്ടായിരുന്നു. സജിയെ ആറാം വാർഡിൽ പ്രവേശിപ്പിച്ചു.
ഇതിനിടയിൽ മോഹൻദാസിെൻറ വളർത്തുനായകൾക്കും കടന്നൽ കുത്തേറ്റിരുന്നു. സന്ധ്യയോടെ മൃഗസംരക്ഷണ വകുപ്പിൽനിന്നും ഡോക്ടർമാരെത്തി കുത്തിവെപ്പ് നടത്തി. രാത്രി ഇവയുടെ ആരോഗ്യനില മോശമായതിനെ തുടർന്ന് മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രമധ്യേ രണ്ട് നായകളും ചത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.