തിരുവമ്പാടി (കോഴിക്കോട്): കൂടരഞ്ഞി കൂമ്പാറ-കക്കാടംപൊയിൽ റോഡിൽ ആനകല്ലുംപാറയിൽ സ്കൂട്ടർ കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് കോളജ് വിദ്യാർഥികൾ മരിച്ചു. മലപ്പുറം വേങ്ങര ചേറൂർ മുതുവിൽക്കുണ്ട് സ്വദേശി നാത്താൻക്കോടൻ അബ്ദുസ്സമദിന്റെ മകൻ മുഹമ്മദ് അർഷദ് (20), മലപ്പുറം എ.ആർ നഗർ യാറത്തുംപടി അറക്കൽ പുറായ കൊടശ്ശേരി കുഞ്ഞിന്റെ മകൻ അസ്ലം (21) എന്നിവരാണ് മരിച്ചത്.
മലപ്പുറം സ്വദേശിയായ തോട്ടിൽ മുഹമ്മദ് ഡാനിയലിനു പരിക്കേറ്റു. പരിക്കേറ്റ മൂവരെയും മുക്കം മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മുഹമ്മദ് അർഷദിനെയും അസ്ലമിനെയും രക്ഷിക്കാനായില്ല.
വ്യാഴാഴ്ച ഉച്ചക്ക് 3.15ഓടെയായിരുന്നു അപകടം. കക്കാടംപൊയിലിൽ വിനോദസഞ്ചാരത്തിനെത്തിയ ഇവർ തിരിച്ചുവരുകയായിരുന്നു. നാട്ടുകാരാണ് യുവാക്കളെ കൊക്കയിൽനിന്ന് രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്.
കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് ബിരുദ വിദ്യാർഥികളാണ് മരിച്ച യുവാക്കൾ. മുഹമ്മദ് അർഷദിന്റെ മാതാവ്: ബുഷ്റ. സഹോദരങ്ങൾ: ജഹാന ജെബിൻ, ഫാത്തിമ ലുലു. അസ്ലമിന്റെ മാതാവ്: സുബൈദ. സഹോദരങ്ങൾ: മുജീബ്, ശിഹാബ്, ഹമീദ്, അഷറഫ്, ഹാജറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.