കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ രണ്ട് വിദ്യാർഥികൾ കുളത്തിൽ മുങ്ങി മരിച്ചു

ഏച്ചൂർ: കണ്ണൂർ ഏച്ചൂർ മാച്ചേരിയിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കുളത്തിൽ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു. മാച്ചേരിയിലെ ആദിൽ ബിൻ മുഹമ്മദ് (12), മുഹമദ് മിസ് ബൽ അമിൻ(12) എന്നിവരാണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് 12.15 മണിയോടെയാണ് സംഭവം. കുളത്തിൽ നിന്ന് കുട്ടികളെ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ജില്ല ആശുപത്രിയിലേക്ക് മാറ്റി. അഗ്നിശമനസേന, ചക്കരക്കൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. 

Tags:    
News Summary - Two students drowned in a pond in Kannur Eachur Macheri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.