കോഴിക്കോട്: ഗാന്ധിറോഡ് മേൽപാലത്തിൽ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികരായ രണ്ടുപേർക്ക് ദാരുണാന്ത്യം. കോഴിക്കോട് കുണ്ടുങ്ങൽ സ്വദേശി മെഹഫുദ് സുൽത്താൻ (20), നോര്‍ത്ത് ബേപ്പൂര്‍ നടുവട്ടം മാഹി നജ്മത്ത് മൻസിലിൽ മജ്റൂഹിന്റെ മകൾ കെ.പി. നൂറുൽ ഹാദി (20) എന്നിവരാണ് മരിച്ചത്. വെള്ളിമാടുകുന്ന് ജെ.ഡി.ടി ആർട്സ് ആൻഡ് സയൻസ് കോളജ് മൂന്നാംവര്‍ഷ ബി.എ. ഇക്കണോമിക്‌സ് വിദ്യാർഥിനിയാണ് നൂറുൽ ഹാദി.
ബുധനാഴ്ച രാവിലെ ഒമ്പതരയോടെയാണ് അപകടം. മുമ്പിലുണ്ടായിരുന്ന കാറിനെ മറികടക്കാൻ ശ്രമിക്കവെ ഇവർ സഞ്ചരിച്ച സ്കൂട്ടർ എതിരെ വന്ന സിറ്റി ബസിൽ ഇടിച്ചുകയറുകയായിരുന്നു. നടക്കാവ് പൊലീസ് സ്ഥലത്തെത്തിയാണ് ഇരുവരുടെയും മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.