തിരുവനന്തപുരം: പാലാ ബിഷപ്പിെൻറ വിവാദ പ്രസ്താവന നിയമസഭയില്‍ ഉന്നയിച്ച് മുസ്ലിം ലീഗിലെ യു.എ. ലത്തീഫ്. നാർകോട്ടിക് ജിഹാദ് എന്നുപറഞ്ഞ് മുസ്ലിം സമുദായത്തിെൻറ നെഞ്ചിൽ വെടിയുതിർത്തിരിക്കുകയാണെന്ന് യു.എ. ലത്തീഫ് പറഞ്ഞു.
വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും അധ്യാപകർക്കും കൗൺസലിങ് നൽകുന്നതിനെ കുറിച്ച സബ്മിഷൻ ഉന്നയിക്കവെയാണ് വിഷയത്തിൽനിന്ന് വിട്ട് ബിഷപ്പിെൻറ പ്രസ്താവന പരാമർശിച്ചത്. ന്യൂനപക്ഷ വിഭാഗത്തിനെതിരെ വർഗീയവിഷം തുപ്പുന്ന പ്രസ്താവന കൊണ്ട് ആർക്കാണ് ഗുണമുണ്ടായത്. ബിഷപ്പിേൻറത് തീവ്രവാദ പ്രസംഗമായിട്ടും എന്താണ് മുഖ്യമന്ത്രി നടപടിയെടുക്കാത്തത്. ആർക്കും കയറി കൊട്ടാവുന്ന ചെണ്ടയാണോ മുസ്ലിം വിഭാഗം. ഇതെല്ലാം കണ്ടും കേട്ടും കുട്ടികളുടെ മനസ്സ് കളങ്കിതമായിരിക്കുകയാണ്.
കളങ്കപ്പെട്ട മനസ്സ് മാറ്റാൻ വിദ്യാർഥികൾക്കും രക്ഷാകർത്താക്കൾക്കും കൗൺസലിങ് നൽകണമെന്നും അദ്ദേഹം പറഞ്ഞു. ലത്തീഫിെൻറ പ്രസംഗം മുന്നേറുന്നതിനിടെ, വിഷയത്തിലേക്ക് വരാൻ പലരും ആവശ്യപ്പെട്ടു. ഇതോടെ അദ്ദേഹം സബ്മിഷൻ അവതരണം പൂർത്തിയാക്കി.
ലീഗ് നിയമസഭാ കക്ഷി നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി മന്ത്രിയുടെ മറുപടി തീരും മുമ്പ് ഇരിപ്പിടത്തിൽനിന്ന് എഴുന്നേറ്റുവരുകയും ഇദ്ദേഹത്തെ പുറത്തേക്ക് വിളിച്ചുകൊണ്ടുപോകുകയും ചെയ്തു. മറുപടി പറയാന്‍ തുടങ്ങിയ മന്ത്രി വി. ശിവന്‍കുട്ടി ഇതിനോട് പ്രതികരിച്ചില്ല. താന്‍ ഇത്തരം കാര്യങ്ങള്‍ക്കൊന്നും മറുപടി നല്‍കുന്നില്ലെന്നും പ്രത്യേകം ചോദ്യമായി നൽകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.