കോഴിക്കോട്: മാധ്യമപ്രവർത്തകർക്കെതിരെ നടത്തിയ പരാമർശത്തിൽ വിശദീകരണവുമായി യു. പ്രതിഭ എം.എൽ.എ. എല്ലാ മാധ് യമപ്രവർത്തകരെയും ഉദ്ദേശിച്ചല്ല താൻ അത്തരത്തിൽ പരാമർശം നടത്തിയതെന്നും മൂല്യശോഷണം സംഭവിച്ച മാധ്യമപ്രവർത്ത കരെ സംബന്ധിച്ചാണ് പറഞ്ഞതെന്നും എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
മാധ്യമപ്രവർത്തകരെ ഒന്നടങ്കം വിമർശിക്കാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ല. അത്തരത്തിൽ ഒരു തെറ്റിദ്ധാരണ സംഭവിച്ചതിൽ ഖേദം പ്രകടിപ്പിക്ക ുന്നതായും എം.എൽ.എ പറഞ്ഞു. ഡി.വൈ.എഫ്.ഐ പ്രവർത്തകർ തനിക്കെതിരെ ഉയർത്തിയ ആരോപണങ്ങൾ റിപ്പോർട്ട് ചെയ്ത മാധ്യമപ ്രവർത്തകർക്കെതിരെ വിവാദ പരാമർശവുമായി എം.എൽ.എ നേരത്തേ രംഗത്തെത്തിയിരുന്നു.
കേരളത്തിലെ അന്തർ സംസ്ഥാന തൊഴിലാളികളോട് കാണിക്കാറുള്ള മര്യാദ പോലും ചില മാധ്യമ പ്രവർത്തകർ കാണിച്ചില്ല. അപമാനിക്കാനും വ്യക്തിഹത്യ നടത്താനും ശ്രമമുണ്ടായി. നിരന്തരം വേട്ടയാടപ്പെടുന്ന സാധു ജീവികൾ സ്വയരക്ഷക്ക് വേണ്ടി ചിലപ്പോഴെങ്കിലും വായ തുറക്കും. അത്ര മാത്രമേ ചെയ്തിട്ടുള്ളൂ. വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിൽ ചിലത് തുറന്നു പറഞ്ഞുവെന്നും എം.എൽ.എ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
തനിക്കെതിരെ ചില വ്യക്തികൾ ഉയർത്തിയ ആരോപണങ്ങളെ ഡി.വൈ.എഫ്.ഐയുടെ അഭിപ്രായമെന്ന നിലയിൽ അവതരിപ്പിക്കുകയാണ് മാധ്യമങ്ങൾ ചെയ്തതെന്നും ഇതിനേക്കാൾ നല്ലത് ആണായാലും പെണ്ണായാലും ശരീരം വിറ്റ് ജീവിക്കുന്നതാണെന്നും പ്രതിഭ പറഞ്ഞിരുന്നു. ഫേസ്ബുക്ക് ലൈവിലെത്തിയാണ് എം.എൽ.എ മാധ്യമപ്രവർത്തകർക്കെതിരെ മോശമായ പരാമർശം നടത്തിയത്.
വിഷയത്തിൽ യു. പ്രതിഭക്കെതിരെ സി.പി.എം ജില്ല നേതൃത്വം രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ചതിനെതിരെ എം.എൽ.എയിൽനിന്ന് വിശദീകരണം തേടുമെന്ന് പാർട്ടി ജില്ല സെക്രട്ടറി ആർ. നാസർ പറയുകയും ചെയ്തിരുന്നു.
എം.എൽ.എക്കെതിരെ ഡി.ജി.പിക്ക് പരാതി
തിരുവനന്തപുരം: യു. പ്രതിഭ എം.എൽ.എ ക്കെതിരെ ഡി.ജി.പിക്ക് പരാതി. േഫസ്ബുക്കിലൂടെ സ്ത്രീത്വത്തെ അപമാനിക്കുകയും മാധ്യമപ്രവർത്തനത്തെ ഇകഴ്ത്തുകയും ചെയ്ത എം.എൽ.എക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത്കോൺഗ്രസ് സെക്രട്ടറി അഡ്വ. എ.എം. രോഹിത്താണ് പരാതി നൽകിയത്.
മാപ്പ് പറയണം –കെ.യു.ഡബ്ല്യു.ജെ
തിരുവനന്തപുരം: മാധ്യമ പ്രവർത്തകരെ ആക്ഷേപിച്ച് വിലകുറഞ്ഞ പരാമർശങ്ങൾ നടത്തിയ യു. പ്രതിഭ എം.എൽ.എ മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ. നേതൃപദവികളിൽ ഇരിക്കുന്നവരുടെ പ്രവൃത്തികൾ പൊതുസമൂഹത്തിലും മാധ്യമങ്ങളിലും ചർച്ചയാവും. അവയോട് പ്രതികരിക്കേണ്ട രീതി ഇതല്ല. പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണിതെന്നും സംസ്ഥാന പ്രസിഡൻറ് കെ.പി. െറജിയും ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.