ന്യൂഡല്‍ഹി: യു.എ.പി.എ ചുമത്തി കോഴിക്കോട്ട് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തതിൽ കേരള സര്‍ക്കാരിനെതിരെ സി.പി. എം പൊളിറ്റ് ബ്യൂറോയില്‍ രൂക്ഷ വിമര്‍ശനം. യു.എ.പി.എ അറസ്റ്റ് വിശദ ചര്‍ച്ച നടത്തുന്നതിനായി പി.ബി കേന്ദ്ര കമ്മറ് റിക്ക് വിട്ടു. ശബരിമല വിഷയത്തില്‍ ലിംഗസമത്വം വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുമെന്നും അതേമസയം സുപ്രീംകോ ടതി വിധിയിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നും പോളിറ്റ് ബ്യൂറോ വിലയിരുത്തി.
യു.എ.പി.എ കരിനിയമമാണെന്ന നിലപാട് പാര്‍ട്ടി സ്വീകരിക്കുമ്പോള്‍ പാര്‍ട്ടി ഭരിക്കുന്ന കേരളത്തില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് അനുചിതമാണെന്ന് പി.ബി അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു. പോലീസിനെ പഴിചാരി മാറിനില്‍ക്കാനാകില്ലെന്നും വിമര്‍ശനമുയര്‍ന്നു. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിനായി വിഷയം കേന്ദ്ര കമ്മിറ്റിക്കു വിടാനും തീരുമാനിച്ചു.
ജനുവരിയില്‍ കേരളത്തില്‍ നടക്കുന്ന കേന്ദ്ര കമ്മിറ്റിയില്‍ വിശദമായ ചര്‍ച്ചകള്‍ നടക്കും. യു.എ.പി.എ അറസ്റ്റ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ സി.പി.എം പോളിറ്റ് ബ്യൂറോയിൽ തെൻറ സർക്കാറിെൻറ നിലപട് വിശദീകരിച്ചു. പോലീസാണ് വിദ്യാര്‍ഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതെന്നും വിഷയം സര്‍ക്കാറിെൻറ പരിഗണനക്ക് വരുമ്പോള്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പി.ബിയെ അറിയിച്ചു. പോലീസിെൻറ സ്വതന്ത്രമായ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും പിണറായി പറഞ്ഞു. ഇപ്പോൾ ഇടപെട്ടാൽ പൊലീസിെൻറ പ്രവർത്തനത്തിൽ സർക്കാർ ഇടപെട്ടുവെന്ന് ആക്ഷേപം ഉയരുമെന്നും നിയമപരമായി സർക്കാരിന് ഇടപെടാൻ കഴിയുന്ന സാഹചര്യത്തിലൽ ഇടപെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ മുഖ്യമന്ത്രിയുടെ വിശദീകരണത്തിൽ ചില പി.ബി അംഗങ്ങൾ അതൃപ്തി പ്രകടിപ്പിച്ചു. കോഴിക്കോട് വിദ്യാർഥികള്‍ക്കെതിരെ യു.എ.പി.എ ചുമത്തിയതു വലിയ ചർച്ചയായതിെൻറ പിന്നാലെയാണു രണ്ടു ദിവസമായി തുടരുന്ന പിബിയിൽ ചർച്ചാ വിഷയമായത്. ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച് ലിംഗനീതി ഉറപ്പുവരുത്തണമെന്ന നിലപാടില്‍ മാറ്റമില്ല. എന്നാൽ സുപ്രീം കോടതി വിധിയില്‍ വ്യക്തതക്കുറവുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ഇതുസംബന്ധിച്ച് വ്യക്തത വരുത്തണമെന്നാണ് പോളിറ്റ് ബ്യൂറോയുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.