തൃശൂർ: ആറു വർഷവും 147 ദിവസവും നീണ്ട തടവ് ജീവിതത്തിന് ശേഷം യു.എ.പി.എ തടവുകാരൻ വയനാട് മേപ്പാടി മുക്കില്പ്പീടിക നേര്ച്ചക്കണ്ടി വീട്ടില് ഇബ്രാഹിം എന്ന ബാബു (68) ജയിൽ മോചിതനായി. ആരോഗ്യപരമായ കാരണങ്ങൾ പരിഗണിച്ച് ഹൈകോടതി വ്യാഴാഴ്ച ജാമ്യം അനുവദിെച്ചങ്കിലും ജാമ്യനടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് പുറത്തിറങ്ങാനായത്. ജയിലിൽ നേരിട്ട പീഡനങ്ങളുടെ തുടർച്ചയായി വിടുതൽ സമയത്തും ഇബ്രാഹിമിന് ദ്രോഹനടപടികൾ നേരിടണ്ടിവന്നു.
ജാമ്യ ഉത്തരവ് നൽകി കാത്തുനിന്ന രണ്ടുപേരെ ജയിൽ കോമ്പൗണ്ടിനുള്ളിൽനിന്ന് പുറത്താക്കി. ഹൃദ്രോഗിയാണെന്നും നടക്കാൻ പ്രയാസമുണ്ടെന്നതടക്കമുള്ള കാരണങ്ങൾ പറെഞ്ഞങ്കിലും ചെവിക്കൊണ്ടില്ല. സുരക്ഷ പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞായിരുന്നു പുറത്താക്കൽ. പിന്നീട് ഏറെ കഴിഞ്ഞ് ഇബ്രാഹിമിനെ മറ്റൊരു ജോലിക്കാരെൻറ സഹായത്തോടെ ജയിലിന് പുറത്ത് എത്തിെച്ചങ്കിലും കോമ്പൗണ്ടിന് പുറത്തേക്ക് അര കിലോമീറ്ററോളം ഏറെ പ്രയാസപ്പെട്ടാണ് നടന്നെത്തിയത്.
ശാരീരികാവശത പ്രകടമായിരുന്നു. പ്രതിദിനം കഴിക്കേണ്ട മരുന്നും മരുന്നിെൻറ കുറിപ്പടിയും കൊടുക്കാതെയാണ് പുറത്തുവിട്ടതെന്നും പരാതിയുണ്ട്. ജയിലിന് പുറത്ത് അഡ്വ. തുഷാർ, സി.പി. റഷീദ്, എ.ബി. പ്രശാന്ത്, സി.എ. അജിതൻ എന്നിവർ ചേർന്ന് ഇബ്രാഹിമിനെ സ്വീകരിച്ചു.
മാവോവാദി ബന്ധം ആരോപിച്ച് 2015ല് തിക്കോടിയില്നിന്നാണ് ഇബ്രാഹിമിനെ അറസ്റ്റ് ചെയ്തത്. കേസ് ഇപ്പോഴും വിചാരണയിലാണ്.
തൃശൂർ: ജയിലിനകത്തും സി.പി.എമ്മിെൻറ അപ്രമാദിത്വമാണെന്നും മനുഷ്യാവകാശ പ്രവർത്തകരോട് പ്രതികാര നടപടിയാണ് സ്വീകരിക്കുന്നതെന്നും ജയിൽ മോചിതനായ ഇബ്രാഹിം. സി.പി.എമ്മിനും സി.പി.എം നിയന്ത്രിക്കുന്ന സർക്കാറിനും മനുഷ്യാവകാശ പ്രവർത്തകരുടെ കാര്യത്തിൽ ഇരട്ടത്താപ്പാണ്.
സ്റ്റാൻസ്വാമിയുടെ കാര്യത്തിൽ സ്വീകരിച്ച നിലപാടല്ല, സി.പി.എം കേരളത്തിലെ മനുഷ്യാവകാശ പ്രവർത്തകരോടും സംഘടനകളോടും കാണിക്കുന്നത്. യു.എ.പി.എക്കെതിരെ വലിയ പ്രഖ്യാപനങ്ങൾ നടത്തുന്ന ഇടത് സർക്കാറിെൻറ കാലത്താണ് മനുഷ്യാവകാശ പ്രവർത്തകർക്ക് നേരെ യു.എ.പി.എ ചുമത്തി കേസെടുക്കുന്നത്.
ജയിലുകൾ പോലും സി.പി.എം അധീനതയിലാണ് പ്രവർത്തിക്കുന്നതെന്നും ഇബ്രാഹിം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.