തിരുവനന്തപുരം: മാവോവാദി സംഘടനയുടെ പ്രവര്‍ത്തനങ്ങളുമായി ബന്ധമുണ്ടെന്ന കുറ്റം ആരോപിച്ച് ആറു വര്‍ഷത്തിലധികമായി വിചാരണത്തടവുകാരനായി കഴിയുന്ന ഇബ്രാഹിമിന് മതിയായ ചികിത്സയും ജാമ്യവും ഉടൻ നൽകണമെന്ന് സാമൂഹിക സംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ.
കടുത്ത പ്രമേഹവും ഹൃദ്രോഗവും അലട്ടുന്ന 67 വയസ്സുള്ള അദ്ദേഹത്തിന് ചുരുങ്ങിയ നിലയിലെങ്കിലും ആവശ്യമായ ചികിത്സയും പരിചരണവും നൽകാന് സര്‍ക്കാറിന് ഉത്തരവാദിത്തമുെണ്ടന്ന് റിട്ട. ജസ്റ്റിസ് ഷംസുദ്ദീൻ, ബി.ആർ.പി. ഭാസ്കർ, സച്ചിദാനന്ദൻ, കെ.ജി. ശങ്കരപ്പിള്ള, കെ.കെ. രമ എം.എൽ.എ തുടങ്ങിയവർ പ്രസ്താവനയിൽ പറഞ്ഞു. കടുത്ത പ്രമേഹരോഗിയായ അദ്ദേഹത്തെ നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടുതവണ ഹൃദയാഘാതമുണ്ടായ ഇബ്രാഹിമിെൻറ ആരോഗ്യസ്ഥിതി ആശങ്കജനകമാണ്.
ഈ സാഹചര്യത്തിൽ പരോള്‍ അനുവദിക്കാനെങ്കിലും നടപടി സ്വീകരിക്കണമെന്ന് ജെ. ദേവിക, മീനാകന്തസ്വാമി, എം.എൻ. രാവുണ്ണി, ഹർ ഗോപാൽ, എൻ. വേണുഗോപാൽ, ഗോമതി, ടി.ടി. ശ്രീകുമാർ, ബി. രാജീവൻ, റാം മോഹൻ, സണ്ണി കപിക്കാട്, ഹമീദ് വാണിയമ്പലം, അഡ്വ. പി. ചന്ദ്രശേഖരൻ, എൻ.പി. ചെക്കുട്ടി, കെ.പി. സേതുനാഥ്, റഹിയാനത്ത്, നജ്ദാ റൈഹാൻ, അഡ്വ. തമന്ന സുൽത്താന, അഡ്വ. തുഷാർ നിർമൽ സാരഥി, നഹാസ് മാള, ഗോപിനാഥ് ഹരിത എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.