കോഴിക്കോട്: വായിച്ചതും പഠിച്ചതുമാണ് ഞങ്ങളുടെ മകൻ ചെയ്ത തെറ്റ്. പാർട്ടി കുടുംബ മായിട്ടും കാര്യമൊന്നുമില്ല. കേരളത്തിൽ എത്ര കുടുംബങ്ങളെ യു.എ.പി.എയിൽ പെടുത്തി. പൊ ലീസ് നടപടി അംഗീകരിക്കാനാവില്ല. പറയുന്നത് കഴിഞ്ഞ ദിവസം ലഘുലേഖ കൈവശംവെച്ചതിന ് പൊലീസ് അറസ്റ്റ് ചെയ്ത അലെൻറ മാതൃസഹോദരിയും ആക്ടിവിസ്റ്റും നടിയുമായ സജിത മഠത്തിൽ. അലെനതിരെ ആേരാപിക്കുന്നതൊക്കെ തെളിവാണോ. ഇതൊക്കെ തെളിവാണെന്ന് സ ർക്കാർ അംഗീകരിച്ചാൽ പിന്നെ ഒന്നും പറയാനില്ല. ഞങ്ങളുടെ മകൻ ഇനി പഠിക്കണ്ട. ജയിലിൽ കിടക്കെട്ട. ഞങ്ങളുടെ കുട്ടിെയ വളർത്തിയതിൽ ഞങ്ങൾക്ക് െതറ്റുപറ്റി എന്നു പറയും -സജിത വിതുമ്പി ‘മാധ്യമ’ത്തോട് പറഞ്ഞു.
സാധാരണ പാർട്ടി പ്രവർത്തകരെപ്പോലെയല്ല, ധാരാളം വായിക്കുന്നതിനാൽ എന്തിനെയും ചോദ്യംചെയ്യുന്ന സ്വഭാവം ഉണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ അപ്പപ്പോൾ പ്രകടിപ്പിക്കും. നല്ല കൗതുകമുള്ള കുട്ടിയാണ്. കോഴിക്കോട്ട് നടക്കുന്ന എല്ലാ പരിപാടികളിലും പെങ്കടുക്കാറുണ്ട്. അങ്ങനെയല്ലേ കുട്ടികൾ വളരേണ്ടതും വിവരശേഖരണം നടത്തേണ്ടതും? ഇനി ആളുകൾ അങ്ങനെ കുട്ടികളെ വളർത്താൻ ഭയപ്പെടും. വായിച്ചു വളരരുതെന്ന് പറയാൻ തുടങ്ങും.
ഉൗർജസ്വലരായ കുട്ടികളെ ഇടതുപക്ഷ ചിന്തയിൽനിന്നകറ്റാനേ ഇതുപകരിക്കൂ. കുട്ടികളുടെ യാത്രകളും മനുഷ്യരെ കാണുന്നതും പരിപാടിയിൽ പെങ്കടുക്കുന്നതും അവരുടെ കൗതുകങ്ങളും തെറ്റാണെന്ന് കരുതുന്നില്ല. വിപുല സൗഹൃദം സൂക്ഷിക്കുന്ന അലെൻറ സുഹൃദ്വലയത്തിൽ പാർട്ടിക്കാർ മാത്രമല്ല, അല്ലാത്തവരുമുണ്ട്. ഇനി അവന് തീവ്രഇടതുപക്ഷക്കാരായി സൗഹൃദമുണ്ടെങ്കിലോ പുസ്തകം വായിച്ചാലോ പരിപാടിയിൽ പെങ്കടുത്തുവെന്നതുകൊണ്ടോ യു.എ.പി.എ ചുമത്താൻ പാടുണ്ടോ? ഭരണകൂടത്തിനെ അട്ടിമറിക്കാനുള്ള വിഘടനപ്രവർത്തനങ്ങളിൽ പെങ്കടുക്കുകയോ പദ്ധതിയിടുകയോ ചെയ്യുന്നവർക്കെതിരെയല്ലേ ചുമത്തേണ്ടത് -സജിത ചോദിക്കുന്നു.
അലനെ കാണാൻ ജയിലിൽ പോയിരുന്നു. പരിഭ്രമമൊന്നുമില്ലാതെയാണ് വന്നത്. അവന് വേണ്ടതെല്ലാം കടലാസിൽ എഴുതിക്കൊണ്ടുവന്നിരുന്നു. ബുക്ക്, പേന, പഠിക്കാനുള്ള പുസ്തകങ്ങൾ, യു.എ.പി.എ സംബന്ധിച്ച് കൂടുതലറിയാൻ പറ്റുന്ന പുസ്തകങ്ങൾ തുടങ്ങിയവയാണ് ആവശ്യപ്പെട്ടത്.
സംഭവത്തിെൻറ ഗൗരവം അവന് വ്യക്തമായിട്ടില്ലെന്നാണ് തോന്നുന്നത്. ജയിലിലായിട്ട് രണ്ടു ദിവസമല്ലേ ആയത്. എന്നാൽ, 180 ദിവസമൊക്കെ കിടന്നാൽ ഇതൊന്നുമായിരിക്കില്ല അവസ്ഥ. ജാമ്യത്തിെൻറ കാര്യം ആരും ഒന്നും പറയുന്നില്ല. സർക്കാർ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ്. അല്ലാതെ എന്തു ചെയ്യാനാണ്? അഞ്ചു വർഷമായി നിരീക്ഷണത്തിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്. 15 വയസ്സുള്ളപ്പോൾ എന്തു ചെയ്തുവെന്നാണ് പൊലീസ് ആരോപിക്കുന്നത്.
അങ്ങനെ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ രക്ഷിതാക്കളെ അറിയിക്കേണ്ട കടമയില്ലേ. തനിക്കെതിരെ സൈബർ ആക്രമണം നടക്കുകയാണ്. ഫേസ്ബുക്ക് പോസ്റ്റിനു കീഴിൽ അതിഭീകര ആക്ഷേപമുണ്ട്. തെൻറ ഫോേട്ടാകൾ ദുരുപയോഗം െചയ്യുന്നു. എന്നാൽ, ഇപ്പോൾ ഇതൊന്നും പരിഗണനയിലില്ലെന്നും സജിത കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.