കോഴിക്കോട്: സി.പി.എം പ്രവർത്തകർക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ പാർട്ടിയിലും കടുത്ത അമർഷം. തികഞ്ഞ അവധാനതയോടെ മാത്രമേ യു.എ.പി.എ ചുമത്താൻ പാടുള്ളൂ എന്ന് പാർട്ടി ജില്ല സെക്രട്ടറി പി. മോഹനൻ പറഞ്ഞു. യു.എ.പി.എ ചുമത്തുന്നത് അംഗീകരിക്കാനാവില്ല. മാവോവാദികളുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധത്തിെൻറയോ സൗഹൃദത്തിെൻറയോ പേരിൽ യു.എ.പി.എ ചുമത്തുന്നത് പുനരാലോചിക്കണം. മാവോവാദി രീതിയിലുള്ള പ്രവർത്തനങ്ങളെയും ഭീകരപ്രവർത്തനങ്ങളെയും പൊതുസമൂഹത്തിന് അംഗീകരിക്കാനാവില്ല. ഭീകരപ്രവർത്തനങ്ങൾ തടയുന്നതിന് അവസാനഘട്ടത്തിൽ ചുമത്തേണ്ട നിയമമാണിത്. െപാലീസ് പുനരാലോചന നടത്തണം. സമഗ്രമായ അന്വേഷണം വേണം -മോഹനൻ പറഞ്ഞു.
പാർട്ടി ജില്ല സെക്രട്ടേറിയറ്റ് അംഗവും പാർട്ടി ബുദ്ധിജീവിയുമായ കെ.ടി. കുഞ്ഞിക്കണ്ണനും രണ്ട് യുവാക്കൾക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ അതിശക്തമായി വിമർശിച്ച് രംഗത്തെത്തി. ആശയപ്രചാരണത്തിെൻറയോ രാഷ്ട്രീയ അഭിപ്രായങ്ങളുടെയോ പേരിൽ യു.എ.പി.എ ചുമത്തരുതെന്നത് സർക്കാറിെൻറയും സി.പി.എമ്മിെൻറയും പ്രഖ്യാപിത നയമാണെന്ന് കുഞ്ഞിക്കണ്ണൻ പറഞ്ഞു.
കരിനിയമം ഉപയോഗിച്ച് കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങളെതന്നെ ജയിലിൽ അടക്കുമ്പോൾ പൊലീസിനെ നിയന്ത്രിക്കുന്നത് ഇടതുപക്ഷ സർക്കാർതന്നെയാണോ എന്ന് സംശയമുയരുന്നുവെന്ന് ചില പാർട്ടി അനുഭാവികൾതന്നെ ഫേസ്ബുക്കിൽ പ്രതിഷേധിച്ചു. കേസെടുത്തത് പൊലീസ് പുനഃപരിശോധിക്കണമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യെപ്പട്ടതും സർക്കാറിന് തലവേദനയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.