തിരുവനന്തപുരം: നയപ്രഖ്യാപനപ്രസംഗത്തിൽനിന്ന് ചില ഭാഗങ്ങൾ ഒഴിവാക്കിയ ഗവർണറുടെ നടപടിക്കെതിരെ യു.ഡി.എഫ്. മന്ത്രിസഭ അംഗീകരിച്ച് നൽകിയ നയപ്രഖ്യാപനത്തിെല ചില ഭാഗങ്ങൾ പ്രസംഗത്തിൽനിന്ന് ഒഴിവാക്കിയ ഗവർണറുടെ നടപടി പാർലമെൻററി ജനാധിപത്യത്തിൽ സ്വീകരിക്കേണ്ട സാമാന്യ മര്യാദയുടെ ലംഘനമാെണന്ന് ഘടകകക്ഷി നേതാക്കളുടെ സാന്നിധ്യത്തിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റെപ്പടുത്തി. ഗവർണർ എന്ന പദവിയെപ്പോലും എതിർത്തിട്ടുള്ള ഗവർണറുടെ നടപടിയോടുള്ള നിലപാട് സർക്കാർ വ്യക്തമാക്കണം.
മന്ത്രിസഭ നയപ്രഖ്യാപനപ്രസംഗം തയാറാക്കി നൽകിയാൽ വായിക്കാൻ ഗവർണർക്ക് ഉത്തരവാദിത്തമുണ്ട്. ഏതെങ്കിലും ഭാഗം വായനയിൽനിന്ന് ഒഴിവാക്കുെന്നങ്കിൽ അക്കാര്യം ഗവർണർക്ക് പറയാം. അതിനുപകരം വായിക്കാതെ മനഃപൂർവം ഒഴിവാക്കിയ ഗവർണറുടെ നടപടി പക്ഷപാതപരമാണ്. ഗവർണറുടെ നടപടിയോടെ ഭരണഘടനപരമായ പ്രതിസന്ധിയാണ് ഉടലെടുത്തിരിക്കുന്നത്. ഗവർണർ ഒഴിവാക്കിയ ഭാഗം സഭാരേഖയുടെ ഭാഗമാക്കാൻ ചട്ടപ്രകാരം കഴിയില്ല. അതിനാൽ ഗവർണർ പ്രസംഗിക്കാത്ത ഭാഗം ഒഴിവാക്കിേയ നിയമസഭയിൽ നയപ്രഖ്യാപന ചർച്ച നടത്താവൂെവന്ന് ആവശ്യെപ്പട്ട് സ്പീക്കർക്ക് കത്ത് നൽകിയിട്ടുണ്ട്. അതല്ലെങ്കിൽ പ്രസംഗത്തിൽ ഗവർണർ വിട്ടുകളഞ്ഞഭാഗം ഉൾപ്പെടുത്തി പ്രത്യേക പ്രമേയം സഭയിൽ അവതരിപ്പിച്ച് പാസാക്കേണ്ടതുണ്ട്. ഗവർണറുടെ നടപടി ശ്രദ്ധയിൽെപട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്, പാർട്ടി സമ്മേളനത്തിെൻറ തിരക്കിലായതിനാൽ പ്രസംഗം വായിക്കാൻ അദ്ദേഹത്തിന് സമയം കിട്ടാത്തതിനാലാണ്.
ഗവർണർ എന്ന പദവിയെപ്പോലും എതിർത്തിരുന്ന സി.പി.എം, സംസ്ഥാന ഗവർണറോട് അമിത വിധേയത്വമാണ് കാട്ടുന്നത്. മന്ത്രിസഭ അംഗീകരിച്ച് നൽകിയ നയപ്രഖ്യാപനപ്രസംഗത്തിൽനിന്ന് ഏതെങ്കിലും ഭാഗം ഒഴിവാക്കണമെന്ന് ഗവർണർ സർക്കാറിനെ അറിയിച്ചിരുന്നോയെന്ന് വ്യക്തമാക്കണമെന്ന് ഡോ. എം.കെ. മുനീറും ആവശ്യപ്പെട്ടു. അനൂപ് ജേക്കബ്, വി.ഡി. സതീശൻ എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.