നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി; യു.ഡി.എഫിന്റെ പ്രചരണഗാനം പുറത്തിറങ്ങി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫിന്റെ പ്രചരണ ഗാനം പുറത്തിറങ്ങി. ഗായകരായ വൈക്കം വിജയലക്ഷ്മിയും, ശ്രീറാമുമാണ് ആലാപനം.

"നാടുനന്നാകാനായി, നാട്ടാരും ഒന്നാകാനായി..."എന്ന് തുടങ്ങുന്ന ഗാനത്തിൻ്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ലോറൻസ് ഫെർണാണ്ടസാണ്. സംഗീതം പ്രശാന്ത് പ്രഭാകര്‍. ചലച്ചിത്ര സംവിധായകന്‍ സന്തോഷ് ഖാനാണ് രണ്ടര മിനിട്ട് ദൈര്‍ഘ്യമുള്ള പ്രചരണ ഗാന വീഡിയോയുടെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നതെന്ന് മീഡിയ കമ്മിറ്റി ചെയർമാൻ പാലോട് രവി അറിയിച്ചു

Full View


Tags:    
News Summary - UDF campaign song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.