തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന് ഉത്തരവാദിയായ മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തരവകുപ്പ് ഒഴിയണമെന്നാവശ്യപ്പെട്ട് മാര്‍ച്ച് നാലിന് സെക്രട്ടേറിയറ്റിന് മുന്നിലും എറണാകുളം, കോഴിക്കോട് ജില്ലകളില്‍ കലക്ടറേറ്റുകളിലും യു.ഡി.എഫ് ധര്‍ണ നടത്തും.
ഗുണ്ടാസംഘങ്ങളെയും ലഹരിമാഫിയയെയും സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയും പൊലീസും സി.പി.എമ്മും സ്വീകരിക്കുന്നതെന്ന് കണ്‍വീനര്‍ എം.എം. ഹസന് പറഞ്ഞു.
കൊലപാതക ഭീകരതയില്‍ നടുങ്ങി നില്‍ക്കുകയാണ് കേരളം. പിണറായി ഭരണത്തില്‍ സംസ്ഥാനം സമാനതകളില്ലാത്ത ഗുണ്ടാവിളയാട്ടങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. പൊലീസ് നോക്കുകുത്തിയായി. പിണറായി അധികാരമേറ്റതിനുശേഷം 56 രാഷ്ട്രീയകൊലപാതകങ്ങളാണ് നടന്നത്. വിവാഹവേദികള്‍ പോലും കുരുതിക്കളങ്ങളായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.