മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഇടതുപക്ഷം മേൽക്കെ നേടുേമ്പാഴും യു.ഡി.എഫിനെ പുണർന്ന് മലപ്പുറം ജില്ല. ആകെയുള്ള 93 പഞ്ചായത്തുകളിൽ 73ലും 12 മുനിസിപ്പാലിറ്റികളിൽ ഒൻപതും യു.ഡി.എഫ് ലീഡ് ചെയ്യുകയാണ്.
കഴിഞ്ഞ പ്രാവശ്യം ഇളകിയ പഞ്ചായത്തുകൾ തിരിച്ചുപിടിക്കാനായി യു.ഡി.എഫ് നേതൃത്വം ഇക്കുറി നേരത്തേ മുൻകൈയെടുത്തിരുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളിലൊഴികെ എല്ലായിടത്തും കോൺഗ്രസും ലീഗും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കൂട്ടിലങ്ങാടി, മക്കരപ്പറമ്പ അടക്കമുള്ള പഞ്ചായത്തുകളിൽ വെൽഫെയർ പാർട്ടിയുമായുള്ള ധാരണയും യു.ഡി.എഫിന് ഗുണകരമായി.
പെരിന്തൽമണ്ണ നഗരസഭ നിലനിർത്താനായതും നിലമ്പൂരിൽ യു.ഡി.എഫ് ആധിപത്യം അവസാനിപ്പിക്കാനായതും ഇടതിന് ആശ്വാസം പകരുന്നുണ്ട്. കഴിഞ്ഞ തവണ കൈവിട്ട തിരൂർ നഗരസഭ യു.ഡി.എഫ് തിരിച്ചുപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.