കോഴിക്കോട്: തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ ജില്ലയിലെ നേട്ടങ്ങൾക്കിടയിലും അവർക്ക് 11 ഗ്രാമപഞ്ചായത്തുകളില്‍ ഭരണം നഷ്ടപ്പെട്ടു.
ആറു പഞ്ചായത്തുകളിലെ ഭരണം യു.ഡി.എഫില്‍നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. യു.ഡി.എഫിൽനിന്ന് കുന്ദമംഗലം പഞ്ചായത്ത് ഭരണവും എൽ.ഡി.എഫിന് ലഭിക്കുമെന്ന സ്ഥിതിയാണ്. കാരശ്ശേരി, കൊടിയത്തൂർ, നരിക്കുനി, അത്തോളി, ചേളന്നൂർ, പുതുപ്പാടി, തിരുവമ്പാടി, കായക്കൊടി, തിരുവള്ളൂർ, കട്ടിപ്പാറ, ഏറാമല എന്നീ പഞ്ചായത്താണ് ഇടതുമുന്നണിക്കു നഷ്ടമായത്.
ചങ്ങരോത്ത്, ചെങ്ങോട്ടുകാവ്, കൂടരഞ്ഞി, തിക്കോടി, തുറയൂർ, കാക്കൂര്‍ എന്നീ പഞ്ചായത്തുകളുടെ ഭരണം യു.ഡി.എഫില്‍നിന്ന് എൽ.ഡി.എഫ് പിടിച്ചെടുത്തു. യു.ഡി.എഫ് ഭരിച്ച കുന്ദമംഗലത്ത് 23 വാര്‍ഡുകളില്‍ 11സ്ഥലത്തും ഇടതുമുന്നണി ജയിച്ചിട്ടുണ്ട്. യു.ഡി.എഫിന് ഒമ്പതും ബി.ജെ.പിക്ക് രണ്ടും സീറ്റ് കിട്ടി.
ഇവിടെ ലീഗ് വിമതനായി ജയിച്ച സ്വതന്ത്രെൻറ പിന്തുണയിൽ ഇടതു ഭരണത്തിന് കളമൊരുങ്ങി. മലയോര മേഖലയിലാണ് ഇടതുമുന്നണിക്ക് കാര്യമായ നഷ്ടം. കൊടിയത്തൂര്‍, കാരശ്ശേരി, തിരുവമ്പാടി, കട്ടിപ്പാറ, പുതുപ്പാടി എന്നിവ ഇതിൽ ഉള്‍പ്പെടും. വെല്‍ഫെയര്‍ പാര്‍ട്ടി-യു.ഡി.എഫ് സഹകരണമാണ് കാരശ്ശേരി, കൊടിയത്തൂര്‍ പഞ്ചായത്തുകളില്‍ ഇടതിനു നഷ്ടമുണ്ടാവാൻ കാരണം.
കഴിഞ്ഞ തവണ ഇടതുമുന്നണിക്കായിരുന്നു പാര്‍ട്ടി പിന്തുണ. കൂടരഞ്ഞിയില്‍ പത്തു കൊല്ലത്തിനു ശേഷമാണ് ഇടത് ഭരണം. കേരള കോണ്‍ഗ്രസ് മാണി വിഭാഗം പിന്തുണയാണ് കാരണം. ആര്.എം.പി സ്വാധീനമുള്ള തിരുവള്ളൂര്‍, ഏറാമല പഞ്ചായത്തുകള്‍ ഇടതുമുന്നണിക്ക് നഷ്ടപ്പെട്ടു.
കോണ്‍ഗ്രസും ആർ.എം.പിയും ചേർന്ന് വികസന മുന്നണിയുണ്ടാക്കി ഇടതുമുന്നണിയില്‍നിന്ന് പിടിച്ചെടുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.