ന്യൂഡല്‍ഹി: മതമൗലികവാദികള്‍ പോലും പറയാത്ത വര്‍ഗീയതയാണ് മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും പറയുന്നതെന്ന് യു.ഡി.എഫ് എം.പിമാർ. സ്വര്‍ണക്കടത്ത് കേസില്‍നിന്ന് രക്ഷപ്പെടാന്‍ ഖുര്‍ആനെ മറയാക്കി സി.പി.എം നടത്തുന്ന പ്രചാരണം ശബരിമലയേക്കാള് വലിയ തിരിച്ചടിയാകുമെന്ന് ശനിയാഴ്ച ഡൽഹിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബെഹനാന്, ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്, കെ. മുരളീധരന് എന്നിവര്‍ വ്യക്തമാക്കി.
സ്വര്‍ണക്കള്ളക്കടത്ത്, മയക്കുമരുന്ന് കേസുകളില്നിെന്നല്ലാം മുഖ്യമന്ത്രിക്കും കോടിയേരി ബാലകൃഷ്ണെൻറ കുടുംബത്തിനും രക്ഷപ്പെടാനാണ് ഖുര്‍ആനെ മറയാക്കുന്നതെന്ന് എന്‍.കെ. പ്രേമചന്ദ്രന് പറഞ്ഞു. സി.പി.എം സംസ്ഥാനത്തെ ജനങ്ങളുടെ ബുദ്ധിയെ വെല്ലുവിളിക്കുകയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീർ കുറ്റപ്പെടുത്തി.
ഖുർആൻ കൊണ്ടുവന്നതിലല്ല പ്രോട്ടോകോള്‍ ലംഘനം നടത്തിയതും തൂക്കത്തിലുണ്ടായ വ്യത്യാസവുമാണ് പ്രശ്നമെന്ന് കെ. മുരളീധരന് പറഞ്ഞു. പ്രോട്ടോകോള്‍ പാലിച്ച് ഖുര്‍ആന്‍ വിതരണം ചെയ്യാന്‍ ശ്രമിച്ച് അതിന് കേന്ദ്രം അനുമതി നിഷേധിക്കുകയായിരുന്നുവെങ്കില്‍ ഞങ്ങളും എതിര്‍ക്കുമായിരുന്നു. എന്നാല്‍, പ്രോട്ടോകോള്‍ ലംഘനമാണ് നടന്നതെന്നും മുരളീധരന് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.