വിദൂര വിദ്യാഭ്യാസത്തിലെ പ്രതിസന്ധി നീങ്ങി: കേരള, കാലിക്കറ്റ് സർവകലാശാല​ കോഴ്​സുകൾക്ക്​ യു.ജി.സി അംഗീകാരം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള, കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലെ കോ​ഴ്​​സു​ക​ൾ​ക്ക്​ യു.​ജി.​സി​യു​ടെ ഡി​സ്​​റ്റ​ൻ​സ്​ ബ്യൂ​റോ​യു​ടെ (ഡി.​ഇ.​ബി) അം​ഗീ​കാ​രം. ഇ​തോ​ടെ ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല രൂ​പ​വ​ത്​​ക​ര​ണ​ത്തി​ലൂ​ടെ രൂ​പ​പ്പെ​ട്ട പ്ര​തി​സ​ന്ധി താ​ൽ​ക്കാ​ലി​ക​മാ​യി നീ​ങ്ങി.

കേ​ര​ള​യി​ൽ 20 കോ​ഴ്​​സു​ക​ൾ​ക്കും കാ​ലി​ക്ക​റ്റി​ൽ 24 കോ​ഴ്​​സു​ക​ൾ​ക്കു​മാ​ണ് 2021 വ​ർ​ഷ​ത്തേ​ക്ക്​​ അം​ഗീ​കാ​രം ല​ഭി​ച്ച​ത്. ര​ണ്ട്​ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും സ​യ​ൻ​സ്​ കോ​ഴ്​​സു​ക​ൾ​ക്ക്​ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടി​ല്ല. ഇൗ ​േ​കാ​ഴ്​​സു​ക​ളു​ടെ അം​ഗീ​കാ​ര​ത്തി​ന് യു.​ജി.​സി നി​ർ​ദേ​ശി​ച്ച പ്ര​കാ​ര​മു​ള്ള സ​ർ​വ​ക​ലാ​ശാ​ല ഉ​ത്ത​ര​വ്​ ആ​വ​ശ്യ​മാ​ണ്. കോ​ഴ്​​സു​ക​ൾ ​െറ​ഗു​ല​ർ മോ​ഡി​ൽ ഏ​ഴ്​ വ​ർ​ഷ​മാ​യി ന​ട​ത്തു​ന്നു​വെ​ന്നും സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്ത്​ ത​ന്നെ​യാ​ണ്​ കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്ന​തെ​ന്നും സ​ർ​വ​ക​ലാ​ശാ​ല അ​റി​യി​ക്ക​ണം. 30 ദി​വ​സം അ​പ്പീ​ൽ ന​ൽ​കാ​ൻ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇൗ ​സ​മ​യ​ത്തി​ന​കം ആ​വ​ശ്യ​മാ​യ ഉ​ത്ത​ര​വു​ക​ൾ സ​ഹി​തം അ​പ്പീ​ൽ ന​ൽ​കി ശേ​ഷി​ക്കു​ന്ന കോ​ഴ്​​സു​ക​ൾ​ക്ക്​ അം​ഗീ​കാ​രം നേ​ടാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ സ​ർ​വ​ക​ലാ​ശാ​ല അ​ധി​കൃ​ത​ർ ക​രു​തു​ന്ന​ത്. സം​സ്ഥാ​​ന​ത്ത്​ ര​ണ്ട്​ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ കോ​ഴ്​​സ്​ ന​ട​ത്താ​ൻ യു.​ജി.​സി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ള്ള​ത്.

ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല നി​ല​വി​ൽ​വ​രു​ന്ന​തോ​ടെ ഇ​ത​ര സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വി​ദൂ​ര, പ്രൈ​വ​റ്റ്​ ര​ജി​സ്​​ട്രേ​ഷ​ൻ കോ​ഴ്​​സു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള സ​ർ​വ​ക​ലാ​ശാ​ല ആ​ക്​​ടി​ലെ വ്യ​വ​സ്ഥ​യാ​ണ്​ പ്ര​തി​സ​ന്ധി​യാ​യ​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യം പോ​ലും ഒ​രു​ക്കാ​ൻ ക​ഴി​യാ​ത്ത ഒാ​പ​ൺ സ​ർ​വ​ക​ലാ​ശാ​ല​ക്ക്​ കോ​ഴ്​​സു​ക​ളു​ടെ അം​ഗീ​കാ​ര​ത്തി​ന്​ അ​പേ​ക്ഷ ന​ൽ​കാ​ൻ​പോ​ലും സാ​ധി​ച്ചി​രു​ന്നി​ല്ല. ഇ​ത്​ സം​സ്ഥാ​ന​ത്തെ ല​ക്ഷ​ക്ക​ണ​ക്കി​ന്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​മാ​ർ​ഗം വ​ഴി​മു​ട്ടി​ക്കു​മെ​ന്ന്​ ആ​ശ​ങ്ക ഉ​യ​ർ​ന്നി​രു​ന്നു.  

Tags:    
News Summary - Distance education crisis over: UGC approves Kerala, Calicut University courses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.