ഒറ്റപ്പാലം (പാലക്കാട്): സ്കൂൾ അധികൃതരുടെ അശ്രദ്ധമൂലം, ക്ലാസ് മുറിക്കകത്ത് യു.കെ.ജി വിദ്യാർഥിനി ഉറങ്ങിക്കിടന്നത് അരമണിക്കൂർ നേരം. പത്തംകുളം എ.എം.എൽ.പി സ്കൂളിൽ തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. സ്കൂൾ വിട്ട് കുട്ടികൾ പോയതോടെ ജീവനക്കാരും അധ്യാപകരും ക്ലാസ് മുറികളടച്ച് പോയി.
സ്കൂളിൽനിന്ന് വരാറുള്ള ഓട്ടോ വീട്ടുപടിക്കലെത്തിയപ്പോൾ കുട്ടിയെ കാണാതിരുന്നത് രക്ഷിതാക്കളിൽ പരിഭ്രാന്തി പരത്തി. തിരികെ സ്കൂളിലെത്തി പരിശോധിച്ചപ്പോഴാണ് അടച്ചിട്ട ക്ലാസ് മുറിയിലെ ഡെസ്ക്കിൽ തലവെച്ച് വിദ്യാർഥിനി ഉറങ്ങുന്നതായി കണ്ടത്. സ്കൂൾവിട്ട സമയത്ത് ഉറങ്ങിക്കിടന്ന കുട്ടിയെ ശ്രദ്ധിക്കാതെയാണ് ജീവനക്കാർ ക്ലാസ് മുറി അടച്ചുപോയതെന്ന് നാട്ടുകാർ പറഞ്ഞു.
ഡെസ്ക്കിൽ തലവെച്ച് ഉറങ്ങിക്കിടക്കുന്ന കുട്ടിയുടെ ഫോട്ടോ ഒരാൾ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെ സംഭവം വിവാദമായി. സാമൂഹികമാധ്യമങ്ങളിൽ ദൃശ്യം പ്രചരിച്ചതോടെ എ.ഇ.ഒയുടെ നിർദേശപ്രകാരം ക്ലാസ് അധ്യാപികയെ മാനേജർ സസ്പെൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.