വികസനവും രാഷ്ട്രീയവും പറഞ്ഞ്​ ഉമ തോമസി‍ന്‍റെ കന്നിപ്രസംഗം

തിരുവനന്തപുരം: വികസനവും രാഷ്ട്രീയവും ഒരുപോലെ പറഞ്ഞ്​ നിയമസഭയിൽ കന്നിപ്രസംഗത്തിൽ തിളങ്ങി ഉമ തോമസ്​. തൃക്കാക്കരയുടെ സൗഭാഗ്യമാണ്​ ഉപതെരഞ്ഞെടുപ്പെന്ന്​ ചിലരെങ്കിലും കുത്തിനോവിച്ചിട്ടും ത‍​െൻറ ജീവിതത്തിലെ കറുത്ത അധ്യായമാണ്​ ഉപതെരഞ്ഞെടുപ്പും വിജയവുമെന്ന്​ ധനാഭ്യർഥന ചർച്ചയിൽ സംസാരിക്കവേ ഉമ പറഞ്ഞു.

പി.ടി. തോമസ്​ ഉയർത്തിപ്പിടിച്ച ജനപക്ഷ രാഷ്ട്രീയം പിന്തുടരും. ഉപതെരഞ്ഞെടുപ്പ്​ സമയത്ത്​ എണ്ണയിട്ടയന്ത്രം പോലെ മുഖ്യമന്ത്രിയും 20 മന്ത്രിമാരും മറ്റ്​ ഭരണ സംവിധാനങ്ങളും അരയുംതലയും മുറുക്കി ഇറങ്ങി തൃക്കാക്കരയിലെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്​. തൃക്കാക്കരയിലെ മിന്നുന്ന ഭൂരിപക്ഷം കണക്കിലെ കസർത്തുകൾ നിരത്തി ഇതൊരു വിജയമേ അല്ലെന്ന്​ സമർഥിക്കാൻ ഭരണപക്ഷത്തുള്ള ചിലരുടെ ഇടപെടൽ കണ്ടു.

മതഭ്രാന്തരുടെയും അരാഷ്ട്രീയ വാദികളുടെയും വോട്ടല്ല, മറിച്ച്​ ത‍​െൻറ തട്ടകത്തിലെ ജനങ്ങളെ ജീവന്​ തുല്യം സ്​നേഹിച്ച പി.ടി. തോമസ്​ എന്ന ജനനായക‍​െൻറ പ്രവർത്തികളുടെ വിജയാണ്​ പ്രതിപക്ഷത്തിനുണ്ടായത്​. ഉറപ്പാകുന്ന വികസനം എന്ന പേരിൽ ഉപതെരഞ്ഞെടുപ്പ്​ ദിവസം 35 ലക്ഷം രൂപ മുടക്കി പത്രങ്ങളിൽ വന്ന പരസ്യമുണ്ട്​. പരസ്യത്തിൽ ഉറപ്പുപറഞ്ഞ വികസനം​ മണ്ഡലത്തിൽ​ നടത്തിത്തന്നാൽ മതിയെന്നും ഉമ തോമസ്​ പറഞ്ഞു. 

Tags:    
News Summary - Uma Thomas first speech in Kerala Assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.