കെ റെയിൽ സ്ത്രീകളെയും കുടുംബങ്ങളെയും അനാഥമാക്കുന്ന പദ്ധതിയെന്ന് ഉമ തോമസ്

എറണാകുളം: തൃക്കാക്കരയിലെ ജനങ്ങൾ കെ റെയിലിനോട് പ്രതികരിക്കുമെന്ന് യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്. ആയിരക്കണക്കിന് സ്ത്രീകളെയും കുടുംബങ്ങളെയും അനാഥമാക്കുന്ന പദ്ധതി വേണമോ എന്നതാണ് ചോദ്യം. കെ റെയിലിന് പകരം ആരോഗ്യ സംവിധാനങ്ങളാണ് മെച്ചപ്പെടുത്തേണ്ടതെന്നും ഉമ തോമസ് ചൂണ്ടിക്കാട്ടി.

ഒരു സർക്കാറിനെ വിലയിരുത്തുമ്പോൾ അവരുടെ പദ്ധതിയും വിലയിരുത്തപ്പെടും. മൂലമ്പള്ളിയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ആവശ്യമായ പുനരധിവാസം ഇതുവരെ ലഭിച്ചിട്ടില്ല. തൃക്കാക്കരയിലെ ജനങ്ങൾക്ക് കെ റെയിൽ ആവശ്യമില്ലെന്നും ഉമ തോമസ് മാധ്യമങ്ങളോട് വ്യക്തമാക്കി.

മുണ്ടപാലം കരുണാലയത്തിലെ മദേഴ്സ്ഡേ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യു.ഡി.എഫ് സ്ഥാനാർഥി.

Tags:    
News Summary - Uma Thomas says K Rail is a project that orphans women and their families

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.