ഇത് നന്മയുടെ വിജയമെന്ന് ഉമ തോമസ്; 'പി.ടി പകർന്ന നീതിയുടേയും നിലപാടിന്‍റെയും വിജയം'

കൊച്ചി: തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് വിജയം നന്മയുടെ വിജയമെന്ന് കോൺഗ്രസ് സ്ഥാനാർഥി ഉമ തോമസ്. പി.ടി പകർന്ന നീതിയുടേയും നിലപാടിന്‍റെയും വിജയമാണെന്നും ഉമ തോമസ് പ്രതികരിച്ചു. ഇടത് സ്ഥാനാർഥി ഡോ. ജോ ജോസഫിനെയാണ് കാൽ ലക്ഷത്തിലേറെ വോട്ടുകൾക്ക് ഉമ തോമസ് പരാജയപ്പെടുത്തിയത്. 

'പ്രിയപ്പെട്ടവരെ, ഇത് നന്മയുടെ വിജയമാണ്! കോൺഗ്രസ് പ്രസ്ഥാനം ഉയർത്തിക്കാണിക്കുന്ന ആശയങ്ങളുടെയും മൂല്യബോധത്തിന്റെയും വിജയമാണ്.

പി.ടി. പകർന്നു നൽകിയ നീതിയുടേയും നിലപാടിന്റെയും വിജയമാണ്!! ഈ വിജയം തൃക്കാക്കരയിലെ ഓരോ വോട്ടർമാർക്കും സമർപ്പിക്കുന്നു.

ബഹുമാന്യരായ യു.ഡി.എഫ് നേതാക്കൾക്കും പ്രവർത്തകർക്കും സമർപ്പിക്കുന്നു .

എല്ലാറ്റിനും ഉപരിയായി പി.ടി.യുടെ ഓർമ്മകൾക്കു മുന്നിൽ സമർപ്പിക്കുന്നു. കോൺഗ്രസ് പ്രസ്ഥാനവും തൃക്കാക്കരയിലെ ജനതയും എന്നിലർപ്പിച്ച വിശ്വാസം നിറഞ്ഞ ആത്മാർത്ഥതയോടെയും തികഞ്ഞ പ്രതിബദ്ധതയോടെയും കാത്തുസൂക്ഷിക്കുമെന്ന് ഞാൻ ഉറപ്പു നൽകുന്നു. നന്ദി....' -ഉമ തോമസ് പ്രതികരിച്ചു. 

Tags:    
News Summary - Uma thomas Thrikkakara by election result

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.