നരിക്കുനി: കോവിഡ് പ്രതിസന്ധയിൽ താൻ നിർമിച്ച കുടകൾ വിറ്റുപോകാത്തതിനാൽ നീറിക്കഴിയുകയാണ് അശ്റഫ്. അപകടത്തിൽ നട്ടെല്ലിനുപരിക്കേറ്റ് 20 വർഷമായി അരക്കുതാഴെ തളർന്ന അശ്റഫ് മടവൂർ കുടകൾ നിർമിച്ച് വിപണനം നടത്തിയാണ് കുടുംബം പുലർത്തിയിരുന്നത്.
മണിക്കൂറുകളോളം പ്രയത്നിച്ച് നിർമിച്ചെടുക്കുന്ന കുടകളാണ് കൊറോണ കാരണം വിറ്റുപോവാതെ കെട്ടിക്കിടക്കുന്നത്. ഇതു കാരണം കുടുംബത്തിെൻറ ജീവിതം വഴിമുട്ടി. ഏപ്രിൽ, മേയ് മാസത്തിൽ വിൽപന നടന്ന് ജൂണോടു കൂടി അവസാനിക്കുന്നതാണ് കുടകച്ചവട സീസൺ.
എന്നാൽ ഈ സീസൺ കണക്കാക്കി നിർമിച്ച കുടകൾ വിറ്റു പോകാതെ ഷെൽഫിൽ വിശ്രമിക്കുകയാണ്. മുന്നൂറോളം ത്രീഫോൾഡ് കുടകളും 25ൽ അധികം കാലൻ കുടകളും ഇനിയും വിറ്റുപോകാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.