മാവോയിസ്റ്റ് വധം: പൊലീസിന്‍റെ ആത്മവീര്യം കെടുത്തരുതെന്ന് ഉമ്മൻചാണ്ടി

കോഴിക്കോട്: നിലമ്പൂരിൽ മാവോയിസ്റ്റുകൾ വെടിയേറ്റു മരിച്ച സംഭവത്തിൽ പോലീസിന്‍റെ ആത്മവീര്യം കെടുത്തരുതെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സ്വന്തം ജീവന്‍ പണയം വച്ചും ജനങ്ങളുടെ സുരക്ഷക്കായി പ്രവര്‍ത്തിക്കുന്ന പോലീസ് ഉദ്യോഗസ്ഥരെ അനാവശ്യമായി വേട്ടയാടുന്നതിനോട് തനിക്ക് യോജിപ്പില്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ചിലപ്പോള്‍ നടപടിക്രമങ്ങളില്‍ പാളിച്ചകള്‍ ഉണ്ടായെന്ന് വരാം. അതെല്ലാം പരിശോധിക്കേണ്ടത് സര്‍ക്കാരാണ്. പോലീസുകാർ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ നിയമപരമായി നടപടി സ്വീകരിക്കണം. വ്യക്‌തി വൈരാഗ്യം കൊണ്ടല്ല മാവോയിസ്റ്റുകളെ പോലീസ് വധിച്ചത്. പൊതുജനമധ്യത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് പോലീസിന്റെ മനോവീര്യം തകര്‍ക്കുന്നതിനോട് യോജിക്കാനാവില്ലെന്നും -ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

Tags:    
News Summary - Ummenchandy on maoist attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.