തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ഒൗദ്യോഗികമായി പറയാത്ത 7316 കോവിഡ് മരണം കൂടിയുണ്ടെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖ പ്രതിപക്ഷം പുറത്തുവിട്ടു. ഇൻഫർമേഷൻ കേരള മിഷനിൽ നിന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ 2020 ജനുവരി മുതൽ 2021 ജൂലൈ 13 വരെ 23,486 പേർ മരിച്ചതായി വ്യക്തമാക്കുന്നു. എന്നാൽ, ചൊവ്വാഴ്ച ആരോഗ്യവകുപ്പ് പുറത്തുവിട്ട കണക്ക് പ്രകാരം കോവിഡ് മരണം 16,170 ആണ്.
സർക്കാർ പ്രഖ്യാപിച്ചതിനേക്കാൾ 7316 വ്യത്യാസം. കോവിഡ് മരണം സർക്കാർ മറക്കുെന്നന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് ഒൗദ്യോഗിക കോവിഡ് മരണ പട്ടികയിലെ വൈരുധ്യം പുറത്തുവന്നത്. ആരോഗ്യ വകുപ്പ് ഇതുവരെ ഇതിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. മരണ കണക്ക് വിഷയം ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കി.
തദ്ദേശ സ്ഥാപനങ്ങൾ വഴി സമാഹരിച്ച 2020 ജനുവരി മുതൽ 2021 ജൂലൈ വരെയുള്ള കണക്കാണ് ഇൻഫർമേഷൻ കേരള മിഷൻ നൽകിയത്. ജനുവരിയിൽ 693, ഫെബ്രുവരിയിൽ 655, മാർച്ചിൽ 405, ഏപ്രിലിൽ 1650, മേയിൽ 11258, ജൂണിൽ 5873, ജൂലൈയിൽ 643, ആഗസ്റ്റിൽ 105, സെപ്റ്റംബറിൽ 271, ഒക്ടോബർ 683, നവംബർ 630, ഡിസംബർ 620 എന്നിങ്ങനെയാണ് മരണം. മേയ്, ജൂൺ മാസങ്ങളിലാണ് മരണം കുത്തനെ ഉയർന്നത്. മേയിൽ 11258 മരണങ്ങളാണ് രേഖപ്പെടുത്തിയത്. 2020 മേയിൽ മൂന്ന് മരണമേയുള്ളൂ. ജൂണിൽ 5873 മരണങ്ങളാണ് വിവരാവകാശ രേഖയിലുള്ളത്. ഇതിൽ രണ്ടെണ്ണം മാത്രമാണ് 2020 ജൂണിലേത്.
കോവിഡ് മൂലം മരിച്ചവരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. കോവിഡ് മരണകാരണമായി രേഖയിലില്ലെങ്കിൽ ആനുകൂല്യം ലഭിക്കില്ലെന്ന സ്ഥിതി വന്നു. യഥാർഥ കോവിഡ് മരണങ്ങളെല്ലാം കണക്കിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. വിഷയം പരിഹരിക്കുമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.