Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകണക്കി​ലില്ലാത്ത 7316...

കണക്കി​ലില്ലാത്ത 7316 കോവിഡ്​ മരണം കൂടി; വിവരാവകാശ രേഖ പുറത്തുവിട്ട്​ പ്രതിപക്ഷം

text_fields
bookmark_border
VD Satheesan
cancel

തിരുവനന്തപുരം: സംസ്​ഥാനത്ത്​ സർക്കാർ ഒൗദ്യോഗികമായി പറയാത്ത 7316 കോവിഡ്​ മരണം കൂടിയുണ്ടെന്ന്​ വ്യക്തമാക്കുന്ന വിവരാവകാശ രേഖ പ്രതിപക്ഷം പുറത്തുവിട്ടു. ഇൻഫർമേഷൻ കേരള മിഷനിൽ നിന്ന്​ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ 2020 ജനുവരി മുതൽ 2021 ജൂലൈ 13 വരെ 23,486 പേർ മരിച്ചതായി വ്യക്തമാക്കുന്നു. എന്നാൽ, ചൊവ്വാഴ്​ച ആരോഗ്യവകുപ്പ്​ പുറത്തുവിട്ട കണക്ക്​ പ്രകാരം കോവിഡ്​ മരണം 16,170 ആണ്​.

സർക്കാർ പ്രഖ്യാപിച്ചതിനേക്കാൾ 7316 വ്യത്യാസം. കോവിഡ്​ മരണം സർക്കാർ മറ​ക്കു​െന്നന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ്​ ഒൗദ്യോഗിക കോവിഡ്​ മരണ പട്ടികയിലെ വൈരുധ്യം പുറത്തുവന്നത്​. ആരോഗ്യ വകുപ്പ്​ ഇതുവരെ ഇതിനെക്കുറിച്ച്​ പ്രതികരിച്ചിട്ടില്ല. മരണ കണക്ക്​ വിഷയം ഉന്നയിച്ച്​ കോടതിയെ സമീപിക്കുമെന്ന്​ പ്രതിപക്ഷം വ്യക്തമാക്കി.

തദ്ദേശ സ്​ഥാപനങ്ങൾ വഴി സമാഹരിച്ച 2020 ജനുവരി മുതൽ 2021 ജ​ൂലൈ വരെയുള്ള കണക്കാണ്​ ഇൻഫർമേഷൻ കേരള മിഷൻ നൽകിയത്​. ജനുവരിയിൽ 693, ഫെബ്രുവരിയിൽ 655, മാർച്ചിൽ 405, ഏപ്രിലിൽ 1650, മേയിൽ 11258, ജൂണിൽ 5873, ജൂലൈയിൽ 643, ആഗസ്​റ്റിൽ 105, സെപ്​റ്റംബറിൽ 271, ഒക്​ടോബർ 683, നവംബർ 630, ഡിസംബർ 620 എന്നിങ്ങനെയാണ്​ മരണം. മേയ്​, ജൂൺ മാസങ്ങളിലാണ്​ മരണം കുത്തനെ ഉയർന്നത്​. മേയിൽ 11258 മരണങ്ങളാണ്​ രേഖപ്പെടുത്തിയത്​. 2020 മേയിൽ മൂന്ന്​ മരണമേയുള്ളൂ. ജൂണിൽ 5873 മരണങ്ങളാണ്​ വിവരാവകാശ രേഖയിലുള്ളത്​. ഇതിൽ രണ്ടെണ്ണം മാത്രമാണ്​ 2020 ജൂണിലേത്​.

കോവിഡ്​ മൂലം മരിച്ചവരുടെ ആശ്രിതർക്ക്​​ നഷ്​ടപരിഹാരം നൽകണമെന്ന്​ സുപ്രീംകോടതി നിർദേശിച്ചിരുന്നു. കോവിഡ്​ മരണകാരണമായി രേഖയിലില്ലെങ്കിൽ ആനുകൂല്യം ലഭിക്കില്ലെന്ന സ്​ഥിതി വന്നു. ​യഥാർഥ കോവിഡ്​ മരണങ്ങളെല്ലാം കണക്കിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ശക്തമായി. വിഷയം പരിഹരിക്കുമെന്ന്​ ആരോഗ്യവകുപ്പ്​ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Right to InformationCovid deathVD Satheesan
News Summary - Unaccounted for 7316 Covid deaths; Opposition releases Right to Information Details
Next Story