അഗളി: അനധികൃതമായി രേഖകൾ അനുവദിച്ചതിനെ തുടർന്ന് അട്ടപ്പാടി ട്രൈബൽ താലൂക്ക് ഹെഡ് സർവേയർ എസ്.പി. ഷെറിയെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. നിരവധി പരാതികളുടെ അടിസ്ഥാനത്തിൽ സർവേ ഡെപ്യൂട്ടി ഡയറക്ടറാണ് ഷെറിക്കെതിരെ നടപടിയെടുത്തത്.
അട്ടപ്പാടിയിലെത്തി പരാതികളിൽ നേരിട്ട് അന്വേഷണം നടത്തിയശേഷമായിരുന്നു സസ്പെൻഷൻ നടപടിയുണ്ടായത്. ഭവാനി പുഴയുടെ പുറമ്പോക്കുകൾ സബ് ഡിവിഷൻ ചെയ്ത് സർവേ നടത്തി പതിച്ചുനൽകാൻ ശ്രമം നടത്തിയത് ഭൂരേഖ തഹസിൽദാർ ഇടപെട്ട് തടഞ്ഞിരുന്നു. പാക്കുളം ഭാഗത്ത് ഭവാനി പുഴ കൈയേറ്റം നിയമവിധേയമാക്കി കൊടുക്കാനും ശ്രമം നടത്തി.
ഇത്തരം നിരവധി പരാതികൾ ഉയർന്നുവന്ന സാഹചര്യത്തിലാണ് സർവേ ഡെപ്യൂട്ടി ഡയറക്ടർ നേരിട്ട് പരിശോധനക്കെത്തിയത്. പരിശോധനയിൽ അനധികൃതമായി രേഖകൾ അനുവദിച്ചത് കണ്ടെത്തിയ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ നടപടിയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.