തിരുവനന്തപുരം: ശ്രീനാരായണ ഗുരു ഒാപൺ സർവകലാശാലയിൽ ഗുരുവിെൻറ ദർശനങ്ങളിൽ ബിരുദ, ബിരുദാനന്തര കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ഡോ. കെ.ടി. ജലീൽ. ഒാപൺ സർവകലാശാല ബില്ലിന്മേൽ നടന്ന ചർച്ചക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ബിൽ സഭ സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. സർവകലാശാലക്കു കീഴിൽ ആരംഭിക്കുന്ന സ്കൂൾ ഒാഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസിനു കീഴിൽ ഗുരുവിെൻറ ദർശനങ്ങളെ സംബന്ധിച്ചുള്ള കോഴ്സുകൾ ആരംഭിക്കാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. ഗുരുവിെൻറ പേരിലുള്ള സർവകലാശാലയിൽ ശ്രീനാരായണ ദർശനങ്ങൾ പഠിപ്പിക്കാൻ സൗകര്യമില്ലെന്ന് കെ.സി. ജോസഫ് ചർച്ചയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നിലവിൽ മറ്റ് സർവകലാശാലകളിൽ സയൻസ് വിഷയങ്ങളിൽ വിദൂരവിദ്യാഭ്യാസം സാധ്യമല്ലെങ്കിലും ഒാപൺ സർവകലാശാലയിൽ സ്കൂൾ ഒാഫ് സയൻസിനു കീഴിൽ ഇതിനുള്ള സൗകര്യമുണ്ടാകും. തലശ്ശേരി ഗവ. ബ്രണ്ണൻ കോളജ്, പട്ടാമ്പി ഗവ. സംസ്കൃത കോളജ്, കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് എന്നിവ സർവകലാശാലയുടെ മേഖല കേന്ദ്രങ്ങളായി പ്രവർത്തിക്കും. മികച്ച കോളജുകളെ സർവകലാശാലയുടെ സ്റ്റഡി സെൻററുകളാക്കും. ഇൗ കോളജുകളിലെ ലബോറട്ടറി സൗകര്യങ്ങൾ ഒാപൺ സർവകലാശാല വിദ്യാർഥികൾക്ക് ഉപയോഗിക്കാനാകും. കേന്ദ്രസർക്കാറിെൻറയും യു.ജി.സിയുടെയും കാർക്കശ്യ നിലപാട് കാരണമാണ് ഒാപൺ സർവകലാശാല ഒാർഡിനൻസ് അടിയന്തരമായി സഭയിൽ ബില്ലായി അവതരിപ്പിക്കേണ്ടി വന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മറ്റ് സർവകലാശാലകളിലെ വിദൂര വിദ്യാഭ്യാസ കേന്ദ്രങ്ങൾക്ക് യു.ജി.സിയുടെ വിദൂരവിദ്യാഭ്യാസ ബ്യൂറോയുടെ അംഗീകാരം നഷ്ടമായ സാഹചര്യത്തിലാണ് ഒാപൺ സർവകലാശാല അനിവാര്യമായത്. നാഷനൽ അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിലി (നാക്) െൻറ 3.26ൽ കുറയാത്ത ഗ്രേഡിങ്ങുള്ള സർവകലാശാലകൾക്ക് മാത്രമേ യു.ജി.സിയുടെ പുതിയ െറഗുലേഷൻ പ്രകാരം വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്താൻ സാധിക്കുകയുള്ളൂ.
ഇൗ ഗ്രേഡ് ഇല്ലാത്തതിനാൽ നിലവിലുള്ള സർവകലാശാലകൾക്ക് വിദൂര കോഴ്സുകൾ നടത്താൻ കഴിയാത്ത സാഹചര്യത്തിൽ കൂടിയാണ് ഒാപൺ സർവകലാശാല സ്ഥാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.