േതിരുവനന്തപുരം: ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവ സഭാ ആസ്ഥാനങ്ങളും ഭവനങ്ങളും സന്ദര്‍ശിച്ച് ബി.ജെ.പി നേതാക്കള്‍. ക്രൈസ്തവ സമൂഹത്തെ ഒപ്പം ചേർക്കുക എന്ന രാഷ്ട്രീയ നയപരിപാടിയുടെ ഭാഗമായാണ് ആശംസകളറിയിച്ചുള്ള ബി.ജെ.പി നേതാക്കളുടെ സന്ദർശനം. മുതിര്‍ന്ന നേതാക്കള്‍ ബിഷപ് ഹൗസുകളിലെത്തി മതമേലധ്യക്ഷരെ കണ്ടപ്പോള്‍ സംസ്ഥാന ജില്ല നേതാക്കള്‍ വീടുകളിലെത്തിയാണ് ആശംസ അറിയിച്ചത്. രാവിലെ എട്ടരയോടെ തിരുവനന്തപുരം വെള്ളയമ്പലത്തെ ലത്തീന്‍ അതിരൂപതാ ആസ്ഥാനത്തെത്തിയാണ് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് ബിഷപ്പിനെ കണ്ടത്.
ആര്‍ച്ച് ബിഷപ് തോമസ് ജെ. നെറ്റോ മുരളീധരനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. അതേസമയം, ബി.ജെ.പി നേതാക്കളുടേത് നാടകമാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും ഇരട്ടത്താപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പ്രതികരിച്ചു.
തിരുവനന്തപുരം ലത്തീൻ അതിരൂപത സന്ദർശിച്ച കേന്ദ്രമന്ത്രി വി. മുരളീധരൻ അരമണിക്കൂറോളം അടച്ചിട്ട മുറിയിൽ സംസാരിച്ചു. ഫാ. യൂജിൻ പെരേരയും ഒപ്പമുണ്ടായിരുന്നു.
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ നേതൃത്വത്തിൽ കോഴിക്കോട് ബിഷപ് ഡോ. വർഗീസ് ചക്കാലക്കലിനെ സന്ദർശിച്ച് ഈസ്റ്റർ ആശംസ നേർന്നു. ക്രിസ്ത്യൻ സമൂഹത്തിന് ബി.ജെ.പിയോടുള്ള സമീപനത്തിൽ അത്ഭുതകരമായ മാറ്റമാണ് ഉണ്ടായതെന്ന് സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു
കൊച്ചിയിൽ സിറോ മലബാർ സഭയുടെ തലവൻ കർദിനാൾ ജോർജ് ആലഞ്ചേരിയെയും കൊച്ചി രൂപത മെത്രാപ്പോലീത്ത ജോസഫ് കരിയിലിനെയും സന്ദർശിച്ച് ഈസ്റ്റർ ആശംസ നേർന്നു. ജില്ലയിലെ എല്ലാ ഇടവകകളിലെയും വികാരിമാരെ അതതിടങ്ങളിലെ ബി.ജെ.പി നേതാക്കൾ സന്ദർശിച്ചു.
ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുല്ലക്കുട്ടിയും ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസും തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ കാണാൻ തലശ്ശേരി ബിഷപ് ഹൗസിലെത്തി.
സൗഹൃദചർച്ചയാണ് നടന്നതെന്നും രാഷ്ട്രീയചർച്ചകൾ ഒന്നും ഇന്നത്തെ കൂടിക്കാഴ്ചയിൽ ഉണ്ടായിട്ടില്ലെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.