കൊച്ചി: സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ട പ്രകാരം അഞ്ച് ഐ ഫോണുകൾ വാങ്ങി നൽകിയെന്ന് വടക്കാഞ്ചേരിയിൽ ലൈഫ് മിഷൻ വീടുകൾ പണിയാൻ കരാർ ഏറ്റെടുത്ത യൂനിടാക് ഹൈകോടതിയിൽ. 2019 ഡിസംബര്‍ രണ്ടിന് യു.എ.ഇ.കോണ്‍സുലേറ്റ് സംഘടിപ്പിച്ച ദേശീയ ദിനാഘോഷ ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടക്കമുള്ളവര്‍ക്ക് ഇത് സമ്മാനമായി നൽകിയെന്നും സി.ബി.ഐ.അന്വേഷണത്തിനെതിരെ യൂനിടാക് നൽകിയ ഹരജിയില്‍ പറയുന്നു.
ലൈഫ് മിഷനില്‍ സ്വപ്നക്കും സന്ദീപ് നായര്‍ക്കും കൈക്കൂലി നല്‍കിയെന്നും യൂണിടാക് എം.ഡി. ലൈഫ് മിഷൻ ഇടപാടുമായി ബദ്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈകോടതിയിൽ നൽകിയ ഹരജിയിലാണ് ചെന്നിത്തലക്കെതിരെ ആരോപണമുള്ളത്.
ദേശീയ ദിനാഘോഷത്തിന് എത്തുന്നവര്‍ക്ക് സമ്മാനമായി നൽകനെന്ന പേരിൽ തന്നെയാണ് മൊബൈല്‍ ആവശ്യപ്പെട്ടത്. ഐ ഫോണ്‍ വാങ്ങിയതിൻെറ ബില്ലും ഹാജരാക്കിയിട്ടുണ്ട്. വടക്കാഞ്ചേരിയിലെ പദ്ധതിക്കൊപ്പം ഭാവിയിലും പദ്ധതിയുടെ കരാര്‍ കിട്ടുമെന്ന പ്രതീക്ഷയിലാണ് സ്വപ്ന സുരേഷ് മുഖേന യു.എ.ഇ കോണ്‍സുലേറ്റ് ആവശ്യപ്പെട്ട പ്രകാരം കമീഷന്‍ നൽകിയതെന്നും ഹരജിയില്‍ പറയുന്നു. ഇതില്‍ 3.80 കോടി രൂപ യു.എസ്.ഡോളറായി 2019 ആഗസ്റ്റ് രണ്ടിനാണ് കൈമാറിയത്.
തിരുവനന്തപുരം കവടിയാറുള്ള കഫേ കോഫി ഡേയില്‍ വെച്ച് യു.എ.ഇ.കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം തലവന്‍ ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിനാണ് ഈ തുക കൈമാറിയത്. 68 ലക്ഷം രൂപ സന്ദീപ് നായരുടെ ഉടമസ്ഥതയിലുള്ള ഇസോമോ ട്രെയിഡിങ് കമ്പനിയുടെ അക്കൗണ്ടിലേക്ക് നൽകിയതായും ഹരജിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.