തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീൽ ഗവർണർ പി. സദാശിവവുമായി കൂടിക്കാഴ്ച നടത്തി. യൂനി വേഴ്സിറ്റി കോളജിൽ നടന്ന വധശ്രമ കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തിൻെറ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിൽ സർവക ലാശാലയുടെ ഉത്തര കടലാസുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഗവർണർ വി.സിയോട് റിപ്പോർട്ട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയും ഗവർണറുമായുള്ള കൂടിക്കാഴ്ച.
യൂനിവേഴ്സിറ്റി കോളജ് വിഷയം ഗവർണറുമായി സംസാരിച്ചെന്ന് കെ.ടി ജലീൽ പറഞ്ഞു. സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചതായി ഗവർണെറ അറിയിച്ചു. കുറ്റവാളികൾ ആരായാലും അവർക്ക് പരമാവധി ശിക്ഷ ലഭിക്കുന്നതിനാവശ്യമായ കാര്യങ്ങൾ ചെയ്യും. അക്കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും കെ.ടി ജലീൽ കൂട്ടിച്ചേർത്തു.
ഡയറക്ടറേറ്റ് ഓഫ് കോളജിയേറ്റ് എഡ്യൂക്കേഷൻ കാര്യങ്ങൾ ഭംഗിയായി ചെയ്യുന്നുണ്ട്. ഇതുവരെ മൂന്ന് അനധ്യാപക ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ട്. ചില അധ്യാപകരേയും സ്ഥലം മാറ്റേണ്ടതുണ്ടെന്നാണ് കരുതുന്നതെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
ഒന്നാം പ്രതിയുടെ വീട്ടിൽ നിന്ന് ഉത്തര കടലാസുകൾ പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് സർവകലാശാല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പരീക്ഷ കൺട്രോളർ അന്വേഷണം നടത്തുമെന്ന് വൈസ് ചാൻസലർ ഇന്നലെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.