തേഞ്ഞിപ്പലം: ആര്.എം.പി നേതാവ് കെ.എസ്. ഹരിഹരന്റെ വീട്ടിലെത്തി അസഭ്യം പറഞ്ഞ കേസില്‍ അറസ്റ്റിലായവരിലൊരാള്‍ കാലിക്കറ്റ് സര്‍വകലാശാല താൽക്കാലിക ജീവനക്കാരനെന്ന് പൊലീസ്.
സര്‍വകലാശാല ഇലക്ട്രിക്കല്‍ വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരനായ തേഞ്ഞിപ്പലം സത്യപുരം മുതിരപറമ്പില്‍ ജിതേഷിനെയാണ് (37) കഴിഞ്ഞ ദിവസം മറ്റു നാല് പ്രതികളോടൊപ്പം തേഞ്ഞിപ്പലം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ഞായറാഴ്ച വൈകീട്ടോടെ കാറില്‍ ഹരിഹരന്റെ വീട്ടിലെത്തി പ്രതികൾ അസഭ്യം പറഞ്ഞെന്നാണ് കേസ്.
വടകര: കെ.കെ. ശൈലജക്കും സിനിമ താരം മഞ്ജു വാര്യർക്കും എതിരായി നടത്തിയ വിവാദ പരാമർശത്തിൽ ആർ.എം.പി.ഐ നേതാവ് കെ. എസ്. ഹരിഹരന് പൊലീസ് നോട്ടീസ് നൽകി. രണ്ടു ദിവസത്തിനകം വടകര സി.ഐ മുമ്പാകെ ഹാജരാകാനാണ് നോട്ടീസ്.
സംഭവത്തിൽ ജനാധിപത്യ മഹിള അസോസിയേഷനും ഡി.വൈ.എഫ്.ഐയും പരാതി നൽകിയതിനെ തുടർന്നാണ് മൊഴി രേഖപ്പെടുത്തുന്നതിന് നോട്ടീസ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.