കോട്ടയം: യുവാവിനെ ദുരൂഹസാഹചര്യത്തിൽ റെയിൽവേ ട്രാക്കിനു സമീപം മരിച്ച നിലയിൽ കണ്ടെത്തി. തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സത്തിൽ വിജയകുമാറിെൻറ മകൻ ഗൗതമാണ് (28) മരിച്ചത്. ശനിയാഴ്ച രാവിലെ ആറരയോടെ കാരിത്താസ് റെയിൽവേ ഗേറ്റിനു സമീപത്തെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. മീറ്ററുകൾ മാറി ഉപേക്ഷിക്കപ്പെട്ട നിലയിൽ ഗൗതം സഞ്ചരിച്ച മാരുതി ബ്രീസ് കാറും കണ്ടെത്തി. കാറിനുള്ളിൽ രക്തം തളംകെട്ടിക്കിടക്കുന്നുമുണ്ട്. പിന്നിലെ സീറ്റിലും ഗ്ലാസിലും ഡോറിലും സ്റ്റിയറിങ്ങിലും രക്തക്കറയും പൊലീസ് പരിശോധനയിൽ കണ്ടെത്തി. ഗൗതമിെൻറ കഴുത്തിൽ മുറിവേറ്റിട്ടുമുണ്ട്.
മകനെ കാണാനില്ലെന്നു കാണിച്ച് വിജയകുമാർ ശനിയാഴ്ച പുലർച്ചെ നാലോടെ േകാട്ടയം വെസ്റ്റ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് ഗൗതം വീട്ടിൽനിന്ന് പുറത്തുപോയത്. രാത്രി എട്ടോടെ വീട്ടിൽ വിളിച്ചു കഴിക്കാനെന്തെങ്കിലും വാങ്ങണോയെന്ന് തിരക്കിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. രാത്രി വൈകിയും വരാത്തതിനെ തുടർന്ന് പത്തരയോടെ ഗൗതമിെൻറ മൊബൈലിലേക്ക് വിളിച്ചെങ്കിലും ഫോൺ ബെല്ലടിച്ചല്ലാതെ എടുത്തില്ല. തുടർച്ചയായി പിന്നീട് മൊെബെലിലേക്ക് വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ല. തുടർന്ന് പുലർച്ചെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിനിടെയാണ് ഏറ്റുമാനൂർ പൊലീസിന് കാരിത്താസിനു സമീപം മൃതദേഹം കണ്ടതായി സന്ദേശം ലഭിക്കുന്നത്. ഇതിനെത്തുടർന്ന് ബന്ധുക്കളുമായെത്തി പൊലീസ് മൃതദേഹം തിരിച്ചറിഞ്ഞു. ഗൗതം അവിവാഹിതനാണ്. മരണം ആത്മഹത്യയാണെന്നാണു പൊലീസിെെൻറ പ്രാഥമിക നിഗമനം. കാറിൽ ഇരുന്നുകൊണ്ടുതന്നെ ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചതാകാം കാറിൽ രക്തക്കറ കാണാൻ കാരണമെന്നാണ് പൊലീസ് നിഗമനം. കഴുത്തിൽ ഇങ്ങനെയാകാം മുറിവുണ്ടായതെന്നും പൊലീസ് പറയുന്നു. പേപ്പർ മുറിക്കുന്ന ബ്ലേഡും കാറിൽനിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ഈ മുറിവ് മാരകമല്ല. ആത്മഹത്യശ്രമം പരാജയപ്പെട്ടതിനാൽ െട്രയിനിനു മുന്നിൽ ചാടിയതാകാമെന്നും പൊലീസ് സംശയിക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് ഡിവൈ.എസ്.പി സക്കറിയ മാത്യു പറഞ്ഞു.
സംഭവമറിഞ്ഞ് ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം കിടന്നിരുന്ന ഭാഗത്തും കാർ കിടക്കുന്ന ഭാഗത്തും ആരും കടക്കാതിരിക്കാൻ പൊലീസ് വേലി നിർമിച്ച് വേർതിരിച്ചു. ഫോറൻസിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. എ.എസ്.പി ചൈത്ര തെരേസ ജോൺ, ഏറ്റുമാനൂർ സി.ഐ സി.ജെ. മാർട്ടിൻ, വെസ്റ്റ് സി.ഐ നിർമൽ ബോസ്, ഏറ്റുമാനൂർ എസ്.ഐ കെ. ആർ. പ്രകാശ്, വെസ്റ്റ് എസ്.ഐ എം.ജെ. അരുൺ, ഈസ്റ്റ് എസ്.ഐ യു. ശ്രീജിത് എന്നിവർ സ്ഥലത്തെത്തിയിരുന്നു.പുലർച്ചെ ഇൗ ഭാഗത്തുകൂടി കടന്നുപോയ െട്രയിനുകളുടെ ലോക്കോ പൈലറ്റുമാരിൽനിന്ന് കോട്ടയം റെയിൽവേ പൊലീസ് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ട്രാക്കിൽ ആരെങ്കിലും നിൽക്കുന്നതായോ മറ്റോ കണ്ടിരുന്നോയെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മീര വിജയകുമാറാണ് മാതാവ്. ഏകസഹോദരി ഗായത്രി (യു.എസ്.എ). സംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.