ഉത്തരവ് വാങ്ങാന്‍ കാത്തിരിക്കാതെ ജീവിതത്തില്‍നിന്ന് രാജി

കാസര്‍കോട്: ജില്ല മജിസ്ട്രേറ്റ് വി.കെ. ഉണ്ണികൃഷ്ണന്‍ മരണത്തിലേക്ക് പോയത് സസ്പെന്‍ഷന്‍  ഉത്തരവ് കൈപ്പറ്റാതെ. സുള്ള്യയില്‍നിന്ന് പൊലീസിന്‍െറയും ഓട്ടോ തൊഴിലാളികളുടെയും മര്‍ദനത്തിനിരയായ അദ്ദേഹത്തെ പൊലീസ് ലോക്കപ്പില്‍ നിന്ന്, മജിസ്ട്രേറ്റാണെന്ന് തിരിച്ചറിഞ്ഞശേഷം വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ചികിത്സ കഴിഞ്ഞ് ചൊവ്വാഴ്ചയാണ് ക്വാര്‍ട്ടേഴ്സിലേക്ക് മടങ്ങിയത്. നാലുമാസം മുമ്പാണ് ഇദ്ദേഹം കാസര്‍കോട് മജിസ്ട്രേറ്റായി ചുമതലയേറ്റത്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് ചെയര്‍മാനായിരുന്നു. പിന്നീടാണ് മജിസ്ട്രേറ്റായത്. കാഞ്ഞങ്ങാട്ടുനിന്നാണ് കാസര്‍കോട്ടേക്ക് എത്തിയത്. ജനറല്‍ ആശുപത്രിയില്‍ ഉണ്ണികൃഷ്ണന്‍െറ മൃതദേഹം കാണാന്‍ ഒട്ടേറെ പേര്‍ എത്തി.

വിവരമറിഞ്ഞ് ബന്ധുക്കള്‍ കാസര്‍കോട്ട് വന്നിരുന്നു. ജില്ല ജഡ്ജി മനോഹര്‍ കിണി അടക്കമുള്ള ജഡ്ജിമാരും മജിസ്ട്രേറ്റുമാരും ജനറല്‍ ആശുപത്രിയില്‍ എത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവി തോംസണ്‍ ജോസ്, കാസര്‍കോട് ഡിവൈ.എസ്.പി എം.വി. സുകുമാരന്‍, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി കെ.വി. ദാമോദരന്‍, വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങത്തേ്, കാസര്‍കോട് സി.ഐ സി.എ. അബ്ദുല്‍ റഹീം, ടൗണ്‍ എസ്.ഐ അജിത് കുമാര്‍, വിദ്യാനഗര്‍ എസ്.ഐ കെ.കെ. പ്രശോഭ് തുടങ്ങി നിരവധി ഉദ്യോഗസ്ഥരും ജില്ലാ പബ്ളിക് പ്രോസിക്യൂട്ടര്‍ സി. ഷുക്കൂര്‍, യു.എസ്. ബാലന്‍, എം.സി. ജോസ്, കെ. ശ്രീകാന്ത്, മുഹമ്മദ് ഹനീഫ, എ.എന്‍. അശോക് കുമാര്‍, ഫൈസല്‍  എന്നിവരും അന്തിമോപചാരമര്‍പ്പിക്കാനത്തെിയിരുന്നു.   

 

Tags:    
News Summary - unni krishnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.