ബീമാപള്ളി –വലിയതുറ റോഡിന്റെ നവീകരണം കാലതാമസമില്ലാതെ പൂർത്തിയാക്കണം-മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: ബീമാപള്ളി – വലിയതുറ , വലിയതുറ –ആഭ്യന്തര വിമാനത്താവളം റോഡുകളുടെ നവീകരണ പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പൂർത്തിയാക്കി വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണണമെന്ന് മനുഷ്യാവകാശ കമീഷൻ. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കാണ് കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശം നൽകിയത്.

ഈഞ്ചക്കൽ - വള്ളക്കടവ് റോഡിൽ വെള്ളം കെട്ടി നിന്ന് അപകടമുണ്ടാകുന്നതിനെതിരെസമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിന്നും കമീഷൻ റിപ്പോർട്ട് വാങ്ങി. ഈഞ്ചക്കൽ , വള്ളക്കടവ്-വലിയതുറ ബീമാപള്ളി റോഡുകളിൽ വെള്ളം കെട്ടി നിൽക്കാറുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.

മണക്കാട്-വലിയതുറ–ബീമാപള്ളി, ആഭ്യന്തര വിമാനത്താവളം എന്നീ റോഡുകളുടെ നവീകരണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂക്ഷമായ ഭാഗങ്ങളിൽ മഴക്കുഴി നിർമിച്ച് ഇന്റർലോക്ക് സ്ഥാപിക്കും. മറ്റ് ഭാഗങ്ങളിൽ ബി.എം ആന്റ് ബി.സി ടാറിംഗ് നടത്തും. വലിയതുറ-ആഭ്യന്തര വിമാനത്താവളം റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ ഓട നിർമാണവും ടാറിങ്ങും ഉൾപ്പെടുത്തി 15 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു.

ഈഞ്ചക്കൽ- വള്ളക്കടവ് റോഡിൽ വെള്ളക്കെട്ട് രൂക്ഷമായ വള്ളക്കടവ് ഭാഗത്ത് ഓടയുടെ നിർമാണവും റോഡ് ഉയർത്തി ടാറിങ്ങും നടത്താൻ അനുമതി ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം സമർപ്പിച്ച പരാതിയിലാണ് നടപടി.

Tags:    
News Summary - Upgradation of Bimapalli-Valiyathura road should be completed without delay-HRC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.