ഷാഹുൽ ഹമീദ് 

366 ഗ്രാം 'മലാന ക്രീമു'മായി കോഴിക്കോട് ബീച്ചിൽ യുവാവ് പിടിയിൽ

കോഴിക്കോട്: 'മലാന ക്രീം' എന്ന് വിളിപ്പേരുള്ള പ്രത്യേക തരം ഹാഷിഷ് ഓയിലുമായി കോഴിക്കോട് യുവാവ് പിടിയിൽ. ഫാറൂഖ് കോളജ് സ്വദേശി കുന്നുമ്മൽ തടായി ഹൗസിൽ ടി. ഷാഹുൽ ഹമീദിനെ (30) ആണ് ഡാൻസാഫും ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്. 

കോഴിക്കോട് ബീച്ച് കേന്ദ്രീകരിച്ച് ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഷാഹുൽ ഹമീദ് ബീച്ചിൽ നിന്ന് പിടിയിലായത്. ഹിമാചൽ പ്രദേശിൽ നിന്നാണ് ഇയാൾ ട്രെയിൻ മാർഗ്ഗം ഹാഷിഷ് വിൽപനക്കായി കൊണ്ടുവന്നത്. ഇതിന് വിപണിയിൽ രണ്ട് ലക്ഷം രൂപ വരും. 

ഷാഹുൽ ഹമീദ് ലഹരി ഉപയോഗിക്കുന്നയാളാണെന്നും ഫറോക്ക് സ്റ്റേഷനിൽ ലഹരി ഉപയോഗിച്ചതിന് കേസുണ്ടെന്നും പൊലീസ് പറഞ്ഞു. ഡ്രൈവർ ജോലി ചെയ്തിരുന്ന ഇയാൾ ആർഭാടജീവിതത്തിനാണ് ലഹരി കച്ചവടത്തിലേക്ക് ഇറങ്ങിയത്. ആരിൽ നിന്നാണ് ഹാഷിഷ് വാങ്ങിയതെന്നും ആർക്കാണ് ഇവിടെ വിതരണം ചെയ്യുന്നതെന്നും പിടിയിലായ ഷാഹുലിനെ വിശദമായി ചോദ്യം ചെയ്ത് കണ്ടെത്തുമെന്ന് ടൗൺ പൊലീസ് പറഞ്ഞു. 

Tags:    
News Summary - youth arrested in calicut with hashish oil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.