നഗര വികസനം: റവന്യു വകുപ്പ് ഏറ്റെടുത്ത സ്ഥലങ്ങള്‍ കെ.ആര്‍.എഫ്.ബി ക്ക് കൈമാറി

കൊച്ചി: നഗര വികസനവുമായി ബന്ധപ്പെട്ട് റവന്യു വകുപ്പ് ഏറ്റെടുത്ത സ്ഥലങ്ങള്‍ കേരള റോഡ് ഫണ്ട് ബോര്‍ഡി(കെ.ആര്‍.എഫ്.ബി)ന് കൈമാറിത്തുടങ്ങി. പണം സ്വീകരിച്ച 17 പേരുടെ സ്ഥലം കൈമാറുന്ന രേഖകള്‍ മാത്യു കുഴല്‍ നാടന്‍ എംഎല്‍എ റവന്യു വകുപ്പ് വാലുവേഷര്‍ അസിസ്റ്റന്റ് എം.കെ സജീവനില്‍ നിന്ന് ഏറ്റുവാങ്ങി കെ.ആര്‍.എഫ്.ബി അസി.എക്‌സിക്യുട്ടീവ് എഞ്ചിനിയര്‍ ലക്ഷ്മി എസ് ദേവിന് കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.

മൊത്തം 35 പേരുടെ സ്ഥലമാണ് ഏറ്റെടുക്കുക. ഇതില്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ 17 പേരുടെ സ്ഥലമാണ് കെ.ആര്‍.എഫ്.ബി ക്ക് കൈമാറിയത്. ബാക്കിയുളളവരുടെ സ്ഥലത്തിന്റെ ബാങ്ക് ഇടപാടുകള്‍ ഉള്‍പ്പെടെയുള്ളവ തീരാനുളളതിനാണ് ഏറ്റെടുക്കല്‍ വൈകുന്നത്.

ബുധനാഴ്ച അഞ്ച് സ്ഥലങ്ങള്‍ ഉടമകളില്‍ നിന്നും റവന്യൂ വകുപ്പ് ഏറ്റെടുക്കും. തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി കെ.ആര്‍.എഫ്.ബി ക്ക് കൈമാറും. റവന്യു ഇന്‍സ്‌പെക്ടര്‍ ഷീന പി മാമ്മന്‍, സര്‍വേയര്‍ ജി.സുനില്‍, വില്ലേജ് അസിസ്റ്റന്റ് ഷിബു കെ. നായരമ്പലം, കെ.ആര്‍.എഫ്.ബി അസി. എഞ്ചിനിയര്‍ എം.മുഹ്‌സിന, പ്രൊജക്ട് എഞ്ചിനിയര്‍ ശിശിര വേണുഗോപാല്‍, സൈറ്റ് സൂപ്പര്‍വൈസര്‍ ടി.ജയന്റ എന്നിവര്‍ സന്നിഹിതരായിരുന്നു.

Tags:    
News Summary - Urban Development: Lands acquired by the Revenue Department were handed over to KRFB

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.