ന്യൂഡൽഹി: കശ്മീർ സന്ദർശിക്കുന്നതിന് ഇന്ത്യൻ അധികൃതർ അനുമതി നിഷേധിച്ചെന്ന് അമേരിക്കൻ സെനറ്റർ. പ്രത്യേക പദവി റദ്ദാക്കിയതുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ മനസ്സിലാക്കുന്നതിന് കശ്മീർ താഴ്വര സന്ദർശിക്കാൻ അനുമതി തേടിയ അമേരിക്കൻ സെനറ്റർ ക്രിസ് വാൻ ഹോളിനാണ് ഇന്ത്യൻ അധികൃതർ അനുമതി നിഷേധിച്ചത്.
ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ക്രിസ് വാൻ ഹോൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കശ്മീർ സന്ദർശിക്കാനുള്ള ശരിയായ സമയം ഇതല്ലെന്നു ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാനായിരുന്നു തെൻറ യാത്ര. ഒന്നും ഒളിപ്പിച്ചുവെക്കാനില്ലെങ്കിൽ കശ്മീരിൽ ആളുകൾ സന്ദർശിക്കുന്നതിനെ ഭയക്കേണ്ടതിെല്ലന്നും ക്രിസ് വാൻ ഹോൾ പറഞ്ഞു.
കശ്മീരിൽ സംഭവിക്കുന്നത് പുറത്തറിയാൻ ഇന്ത്യൻ സർക്കാറിന് താൽപര്യമില്ല. അവിടെ ആശയവിനിമയ സംവിധാനങ്ങൾ നിശ്ചലമായി തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. െഡമോക്രാറ്റിക് പാർട്ടി അംഗമാണ് ക്രിസ് വാൻ ഹോൾ. അതേസമയം, ആരോപണത്തോട് പ്രതികരിക്കാൻ ഇന്ത്യൻ അധികൃതർ തയാറായിട്ടില്ല. നേരത്തേ, കശ്മീരിലെ നിയന്ത്രണങ്ങളിൽ അമേരിക്കൻ സ്റ്റേറ്റ് സെനറ്റ് കമ്മിറ്റി ഓണ്‍ ഫോറിന് റിലേഷന്‍സ് ഇന്ത്യക്കെതിരെ രംഗത്തുവന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.