കൊച്ചി: നഴ്സിങ് റിക്രൂട്ട്മെൻറ് തട്ടിപ്പുകേസിലെ മുഖ്യപ്രതി പുതുപ്പള്ളി സ്വദേശി ഉതുപ്പ് വർഗീസിെൻറ 1.92 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഉതുപ്പിെൻറ ഉടമസ്ഥതയിെല അല്‍ സറഫ ട്രാവല്‍സ് ആന്‍ഡ് മാന്‍പവര്‍ എന്ന റിക്രൂട്ട്മെൻറ് സ്ഥാപനംവഴി വിദേശത്തേക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്ത് പണം തട്ടിയെന്ന പരാതിയില്‍ പ്രതിക്കെതിരെ നേരേത്ത സി.ബി.ഐ കേസെടുത്തിരുന്നു.
അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തതിനെത്തുടര്‍ന്ന് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് നടത്തിയ അന്വേഷണത്തില്‍ ഉതുപ്പ് നഴ്‌സുമാരില്‍നിന്ന് 100 കോടി തട്ടിയതായി കണ്ടെത്തി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്ക് നഴ്‌സുമാരുടെ റിക്രൂട്ട്മെൻറ് നടത്താൻ ഉദ്യോഗാര്‍ഥികളിൽനിന്ന് 19,500 രൂപക്കുപകരം 19.5 ലക്ഷമാണ് ഈടാക്കിയത്. പണം ഹവാല ഇടപാടുവഴി വിദേശത്തേക്ക് കടത്തിയതായും വ്യക്തമായി. ഈ കാലയളവില്‍ കോട്ടയം ജില്ലയില്‍ 1.92 കോടി വിലവരുന്ന 9.3 ഏക്കര്‍ വസ്തു ഉതുപ്പ് വര്‍ഗീസ് വാങ്ങിയിരുന്നു. ഈ വസ്തുവാണ് എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. കേസില്‍ അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.