മലപ്പുറം: സംസ്ഥാനത്ത് മദ്റസ അധ്യാപക ക്ഷേമനിധിയിൽ ഇനിയും അംഗത്വമെടുക്കാനുള്ളത് ലക്ഷത്തിലേെറ അധ്യാപകർ. ഏകദേശം രണ്ട് ലക്ഷത്തിലേറ മദ്റസ അധ്യാപകരുള്ള കേരളത്തിൽ ഇതുവരെ 26,000േത്താളം പേർ മാത്രമാണ് ക്ഷേമനിധിയിൽ അംഗത്വമെടുത്തത്.
ജില്ലയിൽ ഒരുലക്ഷത്തോളം മദ്റസ അധ്യാപകരുണ്ടെങ്കിലും ഇതുവരെ 10,000ത്തിൽ താഴെപേർ മാത്രേമ അംഗത്വം നേടിയിട്ടുള്ളൂ. പദ്ധതിയെക്കുറിച്ചുള്ള അറിവില്ലായ്മയും ധാരണക്കുറവുകളുമാണ് പലരെയും ക്ഷേമനിധിയിൽനിന്ന് അകറ്റുന്നത്. മദ്റസ ക്ഷേമനിധിയും ആനുകൂല്യങ്ങളിൽ വന്ന പുതിയ മാറ്റങ്ങളും പരിചയപ്പെടാം.
കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകൾ, അര്‍ധ സര്‍ക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളില്‍നിന്ന് പെൻഷൻ ലഭിക്കാൻ അര്‍ഹതയില്ലാത്തവരും 18-55നുമിടയില്‍ പ്രായവും നിലവില്‍ മദ്റസ അധ്യാപകരായി ജോലി ചെയ്യുന്നവരുമായവര്‍ക്ക് ക്ഷേമനിധിയിൽ അംഗത്വമെടുക്കാം.
ക്ഷേമനിധിയില്‍ അംഗമാകുന്നവര്‍ക്ക് പെന്ഷന്, ഭവന നിർമാണ വായ്പ, വിവാഹ ധനസഹായം, ചികിത്സ ആനുകൂല്യം, മെറിറ്റ് അവാര്‍ഡ്, പ്രസവാനുകൂല്യം എന്നിവ ലഭിക്കും.
അംഗങ്ങള്‍ക്ക് 5000 മുതല്‍ 25,000 രൂപ വരെ ചികിത്സ ധനസഹായവും 25,000 രൂപ വിവാഹ ധനസഹായമായും ലഭിക്കും. കോവിഡ് സാഹചര്യത്തിൽ ക്ഷേമനിധി അംഗങ്ങൾക്ക് പ്രത്യേക ധനഹസായം നൽകിയിരുന്നു.
കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ സെല്‍, കോഴിക്കോട് ചക്കോരത്ത് കുളത്തെ കെ.യു.ആര്.ഡി.എഫ്.സി കെട്ടിടത്തില്‍ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മദ്റസ അധ്യാപക ക്ഷേമനിധിയുടെ ഓഫിസ് അല്ലെങ്കില്‍ www.kmtboard.in എന്ന വെബ്സൈറ്റിലും ക്ഷേമനിധിയില്‍ അംഗമാകാനുള്ള അപേക്ഷ ഫോറം ലഭിക്കും.
പൂരിപ്പിച്ച അപേക്ഷയോടൊപ്പം മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വയസ്സ് തെളിയിക്കാനുള്ള രേഖ, റേഷന്‍ കാര്ഡിെൻറയും ആധാര്‍ കാര്ഡിെൻറയും പകര്‍പ്പ് എന്നിവ സഹിതം ക്ഷേമനിധി ഓഫിസിലോ കലക്ടറേറ്റിലുള്ള ന്യൂനപക്ഷ സെല്ലിലോ നേരിട്ട് നല്‍കാം. സബ് പോസ്റ്റ് ഒാഫിസുകള്‍ വഴി അംശദായം ഓണ്‍ലൈനായി അടക്കുകയും ചെയ്യാം. അപൂര്‍ണമായതും അനുബന്ധ രേഖകളില്ലാത്തതുമായ അപേക്ഷകള്‍ സ്വീകരിക്കില്ല.
ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും അംഗത്വവിഹിതം അടച്ച് 60 വയസ്സ് പൂര്‍ത്തിയായ മദ്റസ അധ്യാപകര്‍ക്കാണ് പെന്ഷന് ലഭിക്കുക. 2020 ഏപ്രില്‍ മുതല്‍ പ്രതിമാസ പെന്‍ഷനായി 1500 രൂപയാണ് നല്‍കുന്നത്.
അംഗങ്ങള്‍ക്ക് ഭവന നിര്‍മാണത്തിനായി രണ്ടരലക്ഷം രൂപ വരെ പലിശരഹിത വായ്പയും ലഭിക്കും. മൂന്ന് സെൻറില്‍ കുറയാതെ ഭൂമിയുള്ള ക്ഷേമനിധി അംഗങ്ങള്‍ക്കാണ് 84 മാസംകൊണ്ട് അടച്ചുതീര്‍ക്കാവുന്ന വിധത്തില്‍ രണ്ടരലക്ഷം രൂപ പലിശരഹിത വായ്പയായി ലഭിക്കുക.
പത്താം ക്ലാസ്, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കുന്ന അംഗങ്ങളുടെ മക്കള്‍ക്ക് കാഷ് അവാര്‍ഡും സര്‍ക്കാര്‍ കോളജുകളില്‍ പ്രഫഷനല്‍ കോഴ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് സര്‍ക്കാര്‍ ഫീസിന് തുല്യമായ തുക സ്കോളര്‍ഷിപ്പായും ലഭിക്കും.
മദ്റസ അധ്യാപക ക്ഷേമനിധിയില്‍ രണ്ടുവര്‍ഷം അംഗത്വം പൂര്‍ത്തിയാക്കുകയും നിലവില്‍ അംഗത്വമുള്ളവരുമായ മദ്റസ അധ്യാപര്‍ക്ക് അവരുടെ സ്വന്തം വിവാഹത്തിനും രണ്ട് പെണ്മക്കളുടെ വിവാഹത്തിനും 25,000 രൂപ വിവാഹ ധനസഹായമായി ലഭിക്കും. നിക്കാഹ് കഴിഞ്ഞ് മൂന്ന് മാസത്തിനകം ഇതിനുള്ള അപേക്ഷ നല്‍കിയിരിക്കണം.
അപേക്ഷ ഫോറം മുകളില്‍ കൊടുത്ത വെബ്സൈറ്റില്‍നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വ കാര്‍ഡ്, പോസ്റ്റ് ഓഫിസ് പാസ്ബുക്ക്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് ലഭിച്ച വിവാഹ സര്‍ട്ടിഫിക്കറ്റ്, റേഷൻ കാര്‍ഡ്, വിവാഹിതരുടെ വയസ്സ് തെളിയിക്കുന്ന രേഖകള്‍, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പ് സഹിതം ക്ഷേമനിധി ബോര്‍ഡ് വിലാസത്തിൽ സമർപ്പിക്കണം.
നേരത്തേ കോഴിക്കോട് പുതിയറയിൽ പ്രവർത്തിച്ചിരുന്ന മദ്റസ അധ്യാപക ക്ഷേമനിധി ഒാഫിസ് ചക്കോരത്ത്കുളത്തേക്ക് മാറ്റിയിട്ടുണ്ട്. പുതിയ വിലാസം: ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ, കേരള മദ്റസ അധ്യാപക ക്ഷേമനിധി ബോര്‍ഡ് ഒാഫിസ്, രണ്ടാം നില, കെ.യു.ആർ.ഡി.എഫ്.സി ബിൽഡിങ്, ചക്കരോത്ത്കുളം, പി.ഒ വെസ്റ്റ്ഹിൽ, കോഴിക്കോട് -673005. ഫോണ്‍: 0495 2720577. ഇ-മെയില്‍ വിലാസം mtpwfo@gmail.com, kmtboardoffice@gmail.com.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.