തിരുവനന്തപുരം: സസ്യശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ഡോ. കമറുദ്ദീൻ കുഞ്ഞിെൻറ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരത്തിന് അപേക്ഷക്ഷണിച്ചു. കമറുദ്ദീൻ ഫൗണ്ടേഷൻ ഫോർ ബയോഡൈവേഴ്സിറ്റി കൺസർവേഷൻ (KFBC)ആണ് പരിസ്ഥിതി പുരസ്കാരം നൽകുന്നത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന വ്യക്തികളേയും, സംഘടനകളേയും പുരസ്കാരത്തിനായി നാമനിർദേശം ചെയ്യാം. ഒക്ടോബർ 20 മുതൽ നവംബർ 5 വരെ ഓൺലൈനായാണ് നാമനിർദേശം നൽകേണ്ടത്. ഇതിനായി http://bit.ly/DrKamarudeenNatureAward2020 എന്ന ലിങ്കിൽ പ്രവേശിക്കണം.
പശ്ചിമഘട്ടത്തിെൻറ പാരിസ്ഥിതിക പ്രാധാന്യം ലോകത്തിന് പരിചയപ്പെടുത്തിയ പ്രധാന വ്യക്തികളിൽ ഒരാളാണ് ഡോ. എം. കമറുദ്ദീൻ. കേരള യൂണിവേഴ്സിറ്റി ബോട്ടണി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ആയിരുന്ന അദ്ദേഹം പെരിങ്ങമ്മല ഇക്ബാൽ കോളേജ്, പാലോട് ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ & റിസർച്ച് ഇൻസ്റ്റിട്യൂട്ട് എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബോട്ടണി ബിരുദാനന്തര ബിരുദം ,എൽ.എൽ.ബി, എൽ.എൽ.എം എന്നിവയിൽ റാങ്ക് ജേതാവാണ്. നിരവധി അവാർഡുകളും അംഗീകാരങ്ങളും കരസ്ഥമാക്കി.
തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല പഞ്ചായത്തിെൻറ ജൈവവൈവിധ്യ രജിസ്റ്റർ വികസിപ്പിച്ചതിൽ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യത്തെക്കുറിച്ചുള്ള പഠനത്തിലൂടെ ഡോക്ടറേറ്റ് നേടി. പശ്ചിമഘട്ടത്തെക്കുറിച്ചുള്ള മാധവ് ഗാഡ്ഗിൽ കമ്മീഷൻ (പശ്ചിമഘട്ട പരിസ്ഥിതി പരിസ്ഥിതി വിദഗ്ധ പാനൽ) റിപ്പോർട്ടിൽ അദ്ദേഹത്തിെൻറ പഠനം പരാമർശിക്കുന്നുണ്ട്. എന്നാൽ, റിപ്പോർട്ടിലെ ശിപാർശകൾ കേരളത്തിൽ അവഗണിക്കപ്പെടുന്നതായി കണ്ടതോടെ അതിെൻറ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വളർത്താനും അദ്ദേഹം നിരവധി ശ്രമങ്ങൾ നടത്തി.
പെരിങ്ങമല പഞ്ചായത്തിൽ നടന്ന അക്കേഷ്യ മാഞ്ചിയം സമരം, കാട്ടുജാതിക്ക ശുദ്ധജല ചതുപ്പിനോട് ചേർന്ന് സ്ഥാപിക്കാൻ ശ്രമിച്ച ഐഎംഎ പ്ലാൻറിനെതിരായ സമരം എന്നിവയിലും അമരക്കാരനായിരുന്നു. പഞ്ചായത്തിലെ ജൈവ വൈവിധ്യ മാനേജ്മെൻറ് കമ്മിറ്റി(ബിഎംസി)യുടെ ചെയർമാൻ ആയിരുന്നു. 2019 നവംബർ 13ന് തെൻറ 48ാമത്തെ വയസ്സിൽ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അദ്ദേഹത്തിെൻറ മരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.