പത്തനം തിട്ട: എൽ.ഡി.എഫ് കൺവീനറും മുൻ മന്ത്രിയുമായ ഇ.പി. ജയരാജനെതിരായ അനധികൃത സാമ്പത്തിക ഇടപാട് കേസ് ആവശ്യമെങ്കിൽ ഇ.ഡിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര മന്ത്രി വി. മുരളീധരൻ. പുറത്തുവന്നത് മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ്.കട്ടൻചായയും പരിപ്പുവടയും കഴിച്ച് ജനസേവനം നടത്തിയിരുന്ന നേതാക്കൾ ഇപ്പോൾ സ്വന്തം പേരിലും ബിനാമി പേരിലും സ്വത്ത് വാരിക്കൂട്ടുകയാണ്. ഭരണത്തിന്റെ തണലിൽ പണം സമ്പാദിച്ച് ഇഷ്ടക്കാരുടെ പേരിൽ ആസ്തികൾ വാങ്ങിക്കൂട്ടുകയാണ് സി.പി.എം നേതാക്കളെന്നും മുരളീധരൻ ആരോപിച്ചു.
ജനങ്ങളെ കബളിപ്പിക്കാൻ പാർട്ടി ഒരു ആഭ്യന്തര അന്വേഷണം നടത്തും. സംസ്ഥാന സർക്കാർ ശുപാർശ ചെയ്യുകയോ കോടതിയോ ഉത്തരവുണ്ടെങ്കിലോ മാത്രമേ സി.ബി.ഐ അന്വേഷണം നടക്കുകയുള്ളു. സ്വാഭാവികമായി ഇവിടെ ഇ.ഡിയുടെ അന്വേഷണം വരും-മുരളധരൻ വ്യക്തമാക്കി.
പാർട്ടി ആഭ്യന്തര അന്വേഷണത്തിൽ മാത്രം സംഭവം ഒതുക്കിതീർക്കരുത്. വിവാദത്തിലെ വസ്തുതകൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.